കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണം, റംസാൻ തിരക്ക്, ഗതാഗതകുരുക്ക് ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കും;പാര്‍ക്കിംഗ് സംവിധാനത്തെക്കുറിച്ചും ആലോചിക്കാന്‍ പ്രത്യേക യോഗം

  • By Desk
Google Oneindia Malayalam News

വടകര: ഓണം റംസാന്‍ പ്രമാണിച്ച് വടകര നഗരത്തിലെ ഗതാഗക്കുരുക്കുരുക്കിനെപ്പറ്റിയും,പാര്‍ക്കിംഗ് സംവിധാനത്തെക്കുറിച്ചും ആലോചിക്കാന്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാന്‍ താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ റവന്യു, പോലിസ്, ആര്‍ ടി ഒ തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളടക്കം പങ്കെടുക്കും.

നഗരത്തില്‍ നിലവില്‍ ഗതാഗക്കുരുക്ക് രൂക്ഷമാണ്,ഇതോടൊപ്പം ഓണം, പെരുന്നാള്‍ കൂടി വന്നുചേരുന്നതോടെ വാഹങ്ങള്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാകുമെന്ന് യോഗം വിലയിരുത്തി. നഗരത്തില്‍ തോന്നിയതുപോലെ വാഹങ്ങള്‍ നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നും യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇക്കാര്യം പരിഹരിക്കാനാണ് പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്.

Vadakara stand

ഭക്ഷ്യ സുരക്ഷ വകുപ്പിനെതിരെ താലൂക്ക് വികസന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. നഗരത്തിലും, പരിസരപ്രദേശങ്ങളിലേയും മത്സ്യ മാര്‍ക്കറ്റുകളിലും, ചോമ്പാല്‍ തുറമുഖത്തടക്കം വ്യാപകമായ തോതില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമെത്തുന്നതായി വികസന സമിതിയോഗത്തില്‍ ആരോപണമുയര്‍ന്നു. എന്നാല്‍ ഈകാര്യത്തില്‍ ഫലപ്രദമായ രീതിയില്‍ പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പ് തെയ്യാറാകുന്നില്ലെന്ന് പരക്കെ പരാതിയുയര്‍ന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാരാണ് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടികൂടി ഭക്ഷ്യസുരക്ഷ വകുപ്പിനെ ഏല്‍പ്പിച്ചത്. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കണ്ടെത്തി പിടികൂടാനുള്ള കിറ്റുകള്‍ ഹെല്‍ത്ത് അധികൃതർക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസുകളില്‍ നികുതി സ്വീകരിക്കുന്നതിനുപകാരം ഭൂവുടമകളെ അക്ഷയകേന്ദ്രങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കി വില്ലേജ് ഓഫീസില്‍ തന്നെ നികുതി സ്വീകരിക്കണമെന്ന റവന്യു കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നഗരസഭാ വൈസ്ചെയര്‍പെഴ്സന്‍പി.ഗീത അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ടി കെ. സതീഷ്‌ കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെകെ നളിനി(ചോറോട്), എംകെ നാരായണി(നരിപ്പറ്റ)വികസന സമിതി അംഗങ്ങളായ പിഎം അശോകന്‍, പ്രദീപ്‌ ചോമ്പാല, കളത്തില്‍ ബാബു, ടി വി ബാലകൃഷ്ണന്‍,സി. കെ കരീം,ടി.കെ..ഗംഗാധരൻ തുടങ്ങിയവര്‍ സംസാരിച്ചു.

Kozhikode
English summary
Kozhikode Local News about Onam, Ramsan celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X