കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആധാറില്ലെങ്കിലും റേഷന്‍ വിഹിതം തടയില്ലെന്ന് മന്ത്രി; ഓണ്‍ലൈന്‍ അപേക്ഷ ബുധനാഴ്ച മുതല്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെന്ന കാരണം കൊണ്ട് റേഷന്‍ വിഹിതം തടയാന്‍ കഴിയില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. ആധാറില്ലാത്തവര്‍ക്ക് പുതിയ കാര്‍ഡിന് അപേക്ഷിക്കാനും തടസമുണ്ടാവില്ല. അതേസമയം സംസ്ഥാനത്ത് 98 ശതമാനം കാര്‍ഡുടമകളും റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിക്കഴിഞ്ഞു.

പുതിയ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കല്‍ പുരോഗമിക്കുകയാണ്. കൂടാതെ ഇത്തവണ 80 ലക്ഷം കാര്‍ഡുകള്‍ പുതുക്കി നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുകയാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു മുതല്‍ റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, പേരുമാറ്റം, മരിച്ചവരുടെ പേര് നീക്കല്‍ തുടങ്ങിയ തിരുത്തലുകളും ഓണ്‍ലൈന്‍ വഴി സാധ്യമാകും.

P Thilothaman

കൂടാതെ റേഷന്‍ കാര്‍ഡ് ഡിജിറ്റലാക്കാനുള്ള നടപടിയും, സപ്ലൈകോയില്‍ ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരാനുള്ള നടപടിയും പുരോഗമിക്കുകയാണ്. റേഷനരിയും ഭക്ഷ്യധാന്യങ്ങളുമുള്‍പ്പെടെയുള്ള വസ്തുക്കള്‍ ആദിവാസി ഊരുകളില്‍ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യവകുപ്പിന്റെ വാതില്‍പടി വിതരണം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 1700 ഓളം ഓണച്ചന്തകള്‍ തുടങ്ങും. അവശ്യവസ്തുക്കള്‍ പരമാവധി വിലകുറച്ച് നല്‍കാനാണ് തീരുമാനം.

അധികമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതത്തിന്റെ അളവ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ റേഷന്‍ വിഹിതം മുന്‍ഗണനാപട്ടികയിലുള്ളവരെ പോലെതന്നെ എല്ലാവര്‍ക്കും നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Kozhikode
English summary
Kozhikode Local News; P thilothaman's comments about ration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X