സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പികെ ഫിറോസ്; സംസ്ഥാനത്ത് സിപിഎം സ്‌പോൺസേർഡ് തീവ്രവാദം
വടകര: കേരളത്തിൽ തീവ്രവാദികളെ സ്പോൺസർ ചെയ്യുന്നത് സിപിഎം ആണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. യൂത്ത് ലീഗ് കുറ്റിയാടി മണ്ഡലം കമ്മറ്റി തോടന്നൂരിൽ സംഘടിപ്പിച്ച നസിറുദ്ധീൻ അനുസ്മരണ പരിപാടി ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം നടന്ന തെരഞ്ഞെടുപ്പുകളിൽ ജയമുറപ്പിക്കാൻ വേണ്ടിയാണ് എസ്ഡിപിഐ ഉൾപ്പടെയുള്ള തീവ്രവാദികളുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കിയതാണ് കൊലപാതകികളായ തീവ്രവാദികൾക്ക് കേരളത്തിൽ സ്വാധീന മുണ്ടാക്കാൻ കഴിഞ്ഞത്.

മുസ്ലിം ലീഗ് വളരെ നേരത്തെ തന്നെ തീവ്രവാദത്തിനെതിരെ നിലപാട് സ്വീകരിച്ചു വരികയാണെന്നും അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷമാണ് വർഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യവുമായി സിപിഎം രംഗത്ത് വന്നിരിക്കുന്നതെന്നും,ഇത് അപഹാസ്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.പി.ഷാജഹാൻ അധ്യക്ഷത വഹിച്ചു. മുജീബ് കടേരി,അൻവർ മുള്ളമ്പാറ, സാജിദ് നടുവണ്ണൂർ, കെ.ടി.അബ്ദുറഹ്മാൻ, എ.പി.ഫൈസൽ, കെ.കെ.സാബിത്ത്, സൽമാൻ ഇളയിടം, ലത്തീഫ് കടമേരി, എഫ്.എം.മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.












Click it and Unblock the Notifications