ഒഡീഷയിലെ പോക്സോ കേസ് പ്രതി വടകരയിൽ അറസ്റ്റിൽ ;ആശുപത്രിയുടെ കെട്ടിട നിർമ്മാണ ജോലിക്കെത്തിയതായിരുന്നു പ്രതി
വടകര: ഒഡീഷയിലെ പോക്സോ കേസ് പ്രതിയെ വടകരയിൽ വെച്ച് ഒഡീഷ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ ഖോർഗ ജില്ലയിൽ ജദാനി വില്ലേജിൽ കാർത്തികേയൻ ബഹ്റയെ(19)യാണ് ഒഡീഷ ബർഹാപൂർ സൈബർ സ്റ്റേഷൻ എസ്ഐ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ വടകര പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
വടകര പെരുവാട്ടിൻ താഴയിലെ പാർക്കോ ആശുപത്രിയുടെ കെട്ടിട നിർമ്മാണ ജോലിക്കെത്തിയതായിരുന്നു പ്രതി. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ളീല ചിത്രങ്ങളും ലൈംഗിക ചുവയുള്ള കമന്റ്റുകളും അയച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇക്കഴിഞ്ഞ ജൂലൈ 26ന് പ്രതിക്കെതിരെ ഒഡീഷ പോലീസ് കേസ്സെടുത്തത്.

പോക്സോ,ഐ.ടി,പോലീസ് ആക്ട് എന്നിവ പ്രകാരം കേസ്സെടുത്ത പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതി വടകരയിൽ ഉണ്ടെന്ന് കണ്ടെത്തിയത്.വടകര കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ഒഡീഷയിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications