കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ടെ പോലീസുകാരുടെ ജാഗ്രത തുണയായി തണ്ണീർപ്പന്തല്‍ കത്തിയമര്‍ന്നില്ല: ഒഴിവായത് വന്‍ ദുരന്തം

  • By Desk
Google Oneindia Malayalam News

നാദാപുരം: നാദാപുരം പോലീസിന്‍റെ കൺട്രോൾ റൂം വാഹനം കാണുമ്പോള്‍ ഇനി നാം നമിക്കണം.ഇവരുടെ ജാഗ്രത ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ന് നാം ഉണരുന്നത് ഒരു വലിയ ദുരന്ത വാര്‍ത്ത കേട്ടയിരിക്കും. നാദാപുരം കൺട്രോൾ റൂം എഎസ്ഐ കക്കംവെളളിയിലെ സുരേന്ദ്രന്‍റെയും സഹപ്രവര്‍ത്തകരുടെയും ജാഗ്രതയില്‍ തണ്ണീർപന്തല്‍ കത്തിയമര്‍ന്നില്ല.


സമയം ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടടുക്കുന്നു . നിർത്താതെ പെയ്യുന്ന മഴയിലും പതിവ് പെട്രോളിംഗ് നടത്തുകയായിരുന്നു നാദാപുരം കൺട്രോൾ റൂം പോലീസ്. പെട്ടന്നാണ് പ്ലാസ്റ്റിക്ക് കത്തുന്ന രൂക്ഷ ഗന്ധം എ എസ് ഐ സുരേന്ദ്രൻ കക്കംവെളളിയുടെ ശ്രദ്ധയിൽപ്പെടുന്നത്. അടുപ്പിൽ പോലും തീക കത്താത്ത ഈ മഴയിൽ പുറത്ത് നിന്നല്ല ആ ഗന്ധം എന്ന് മനസ്സിലാക്കി ഓരോ കടകളും നിരീക്ഷിക്കുന്നതിനിടയിൽ ആതിക്ക മജീദിന്റെ ഫാൻസി ഷോപ്പിൽ നിന്നാണെന്ന് മനസ്സിലാക്കി.

police-

വൻ ദുരന്തം മുന്നിൽ കണ്ടുപെട്ടന്ന് തന്നെ എ എസ് ഐ ക്കൊപ്പം സിവിൽ ഓഫീസർമാരായ ഫസലും രജീഷും ഉണർന്ന് പ്രവർത്തിച്ചു. തണ്ണിർപ്പന്തലിലെ കടകളുടെ നെയിംബോഡിലുള്ള ഫോൺ നമ്പറുകളിലേക്ക് തുരുതുരാ വിളിച്ച് മജീദക്കമുള്ള വ്യാപാരികളെ അടിയന്തിരമായി വിളിച്ച് വരുത്തുകയായിരുന്നു.

Kozhikode
English summary
Kozhikode Local News police saves people from accident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X