കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡോ. പ്രസാദ് പന്ന്യനെ നീക്കിയതിനെതിരെ എഴുത്തുകാര്‍; ഇത് ഫാസിസം... പ്രതിഷേധം ശക്തമാകുന്നു!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ പൊതുവിമര്‍ശനം നടത്തിയ കേന്ദ്ര സര്‍വകലാശാലയിലെ വകുപ്പധ്യക്ഷന്‍ ഡോ. പ്രസാദ് പന്ന്യനെ പദവിയില്‍നിന്ന് നീക്കിയതിനെതിരെ എഴുത്തുകാരുടെ പ്രതിഷേധം. കേന്ദ്ര സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി ജി. നാഗരാജനെ നിസാര കാരണത്തിന്റെ പേരില്‍ കേസില്‍ കുടുക്കിയതിനും തടവിലാക്കിയതിനും എതിരെ ആയിരുന്നു ഡോ. പ്രസാദ് പന്ന്യന്റെ പ്രതികരണം.

കേരളം പിടിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു; 56 പരിവാര്‍ സംഘടനകളുടേയും യോഗം തൃശൂരില്‍... സമന്വയ ബൈഠക്!

വിമതശബ്ദങ്ങളെ നിശബ്ദമാക്കുന്ന എല്ലാ ഫാസിറ്റ് പ്രവണതകളെയും ചെറുത്തു തോല്‍പ്പിക്കുമെന്ന് എഴുത്തുകാര്‍ പ്രസ്താവയില്‍ പറഞ്ഞു. പ്രസ്താവനയുടെ പൂര്‍ണരൂപം ചുവടെ:

വിമതശബ്ദങ്ങളെ തടവിലാക്കലും നിശ്ശബ്ദമാക്കലും തുടരുകയാണ്. ഏറ്റവും ഒടുവിലിതാ, ജി.നാഗരാജനെന്ന ദളിത് വിദ്യാർത്ഥിയെ നിസ്സാരമായ ഒരു കാരണത്തിന്റെ പേരിൽ കേസ്സിൽ കുടുക്കി തടവിലാക്കിയ സെൻട്രൽ യൂനിവേഴ്സിറ്റി നടപടിയെ അപലപിച്ചും തന്റെ വിദ്യാർത്ഥിയുടെ അവസ്ഥയിൽ സങ്കടപ്പെട്ടും സോഷ്യൽ മീഡിയിൽ പ്രതികരിച്ച ഡോ: പ്രസാദ് പന്ന്യൻ എന്ന അദ്ധ്യാപകനെ സെൻട്രൽ സർവ്വകലാശാല വകുപ്പദ്ധ്യക്ഷൻ പദവിയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു.

Ramanunni and KEN

ജനാധിപത്യവാദികളെയും ദളിതരേയും മനുഷ്യാവകാശ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് തടവിലാക്കി നിശ്ശബ്ദമാക്കാമെന്ന് വെറുപ്പിന്റെ വ്യാപാരികൾ വിചാരിക്കുന്നു. ഒരു പരിഷ്കൃത സമൂഹത്തെ നൂറ്റാണ്ടുകളോളം പിന്നോട്ട് വലിക്കാനുള്ള സംഘടിതശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. നാം ഒരു ജനാധിപത്യ സമൂഹത്തിലെ പൗരരായിരിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, വിമതശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന എല്ലാ ഫാസിസ്റ്റ് പ്രവണതകളേയും ഒന്നിച്ച് ചെറുത്തേ മതിയാവൂ.ഡോ: പ്രസാദ് പന്ന്യനെതിരെയുള്ള നടപടിയിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. നടപടി ഉടൻ പിൻവലിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:

കെ.പി.രാമനുണ്ണി, കെ.ഇ.എൻ, സിവിക് ചന്ദ്രൻ, സുനിൽ.പി.ഇളയിടം, ഡോ:ഖദീജ മുംതാസ്, ഇ.പി.രാജഗോപാലൻ, ടി.ടി ശ്രീകുമാർ, ഡോ: കെ.എം.അനിൽ, വി.കെ.ജോസഫ്, ഡോ:കെ.എസ്.മാധവൻ, മധു ജനാർദ്ദനൻ, പി.എൻ.ഗോപീകൃഷ്ണൻ, വി.മുസഫർ അഹമ്മദ്, ഒ.പി.സുരേഷ്, ഡോ: മുഹമ്മദ് റാഫി എൻ.വി, ഡോ:വി. അബ്ദുൾ ലത്തീഫ്, അനിൽകുമാർ തിരുവോത്ത്, ഗുലാബ് ജാൻ, എ. രത്നാകരൻ, എ.ശാന്തകുമാർ, അപർണ്ണ പ്രശാന്തി, റഫീഖ് ഇബ്രാഹിം, എൻ.പി.സജീഷ്, പി.ടി.മുഹമ്മദ് സാദിഖ്, എം.സി.അബ്ദുൾ നാസർ, ജോൺസ് മാത്യു, സുനിൽ അശോകപുരം, കെ.സുധീഷ്...

Kozhikode
English summary
Kozhikode Local News about protest for Dr. Prasad Pannian issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X