കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായി വിജയൻ ഭൂമാഫിയയുടെ കൈയ്യിൽ; നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും ഇല്ലാതാക്കുന്നു...

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത് ഭൂമാഫിയകളെ സഹായിക്കാനാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി കാര്യ സെക്രട്ടറി പി ടി തോമസ് എംഎല്‍എ. ഭേദഗതി വരുത്തുന്ന ബില്‍ നിലവിലുള്ള നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും മരണമൊഴി മുഴക്കുന്നവയാണ്.

ഭേദഗതി അവതരിപ്പിക്കുന്ന ജൂ 25ന് നിയമസഭയക്ക് അകത്തും പുറത്തും ബില്ലിനെ എതിര്‍ത്ത് പരാജയപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുമെന്ന് പി ടി തോമസ് പറഞ്ഞു. ഡി സി സി ഓഫിസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭൂമാഫിയകളുടെ കയ്യില്‍ അകപ്പെട്ടു എന്നതിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവാണിത്.

PT Thomas

സംസ്ഥാനത്ത് അവശേഷിക്കുന്ന നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും പരിപൂര്‍ണ്ണമായി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുമായു ബന്ധപ്പെട്ട് ആര്‍ ഡി ഒ യ്ക്ക് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അധികാരമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. റവന്യൂ രേഖകളില്‍ വരെ തിരുത്താനുള്ള അവകാശം നല്‍കിയത് 2015ലെ സുപ്രിംകോടതി വിധിയുടെ അന്ത:സത്തക്ക് കടകവിരുദ്ധമാണ്. ബി ടി ആര്‍ തിരുത്താനുള്ള അധികാരം ആര്‍ ഡി ഒക്ക് നല്‍കുന്നതും ഭൂമാഫിയകളെ സഹായിക്കാനാണ്.

പാരിസ്ഥിതിക പ്രധാന്യത്തിന് മുന്‍തൂക്കം നല്‍കുന്നതായിരുന്നു 2008ലെ നിയമം. എന്നാല്‍ പാരിസ്ഥിതികം എന്ന വാക്കു തന്നെ പുതിയ ഭേദഗതിയോടെ പരിപൂര്‍ണ്ണമായും വെട്ടിമാറ്റിയിരിക്കുകയാണ്. ജില്ലാ, പ്രദേശിക മോണിറ്ററിംഗ് കമ്മറ്റികളെ റിപ്പോര്‍ട്ടിങ് കമ്മറ്റി ആക്കി മാറ്റി. തണ്ണീര്‍ത്തടങ്ങളെയും നെല്‍വയലുകളെയും വിജ്ഞാപനം ചെയ്യാത്ത ഭൂമി എന്നാക്കി മാറ്റി.

വിജ്ഞാപനം ചെയ്യാത്ത ഭൂമിയെുള്ളത് നാളെ നികത്താന്‍ പറ്റുന്ന ഭൂമിയെന്ന തരത്തിലേക്ക് യഥേഷ്ടം മാറ്റാനുള്ള പരിശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് എട്ടു ലക്ഷം ഹെക്ടര്‍ ഭൂമിയാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമായി ഉണ്ടായിരുതെങ്കില്‍ ഇന്ന് ഒരു ലക്ഷത്തി തൊണ്ണൂറായിരം ഹെക്ടറായി കുറഞ്ഞിരിക്കുകയാണ്.

അവശേഷിക്കുന്ന നെല്‍വയലുകളും കൂടി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭൂമാഫിയകളെ സഹായിക്കാന്‍ മാത്രമാണ്. സംസ്ഥാനത്ത് 15 ശതമാനം നെല്‍വയലുകളിലും നെല്ലുദ്പാദനം കുറഞ്ഞെന്ന പ്ലാനിംഗ് ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിട്ടും 2008ലെ ജനകീയ മുഖമുള്ള നിയമത്തെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ പുതിയ ഭേദഗതിയിലൂടെ ശ്രമിക്കുന്നതെന്ന് പി.ടി തോമസ് എംഎല്‍എ ആരോപിച്ചു. മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബുവും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Kozhikode
English summary
Kozhikode Local News about PT Thomas MLA's comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X