Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിംലീഗ് ദേശീയ സമിതി അംഗം പുത്തൂര്‍ അസീസ് നിര്യാതനായി; ഇന്ന് വടകരയിൽ സർവ്വകക്ഷി ഹർത്താൽ

വടകര : മുസ്ലിംലീഗ് ദേശീയ സമിതി അംഗവും വടകര മണ്ഡലം ലീഗ് മുന്‍ പ്രസിഡണ്ടുമായ പുത്തൂര്‍ അസീസ്(63) നിര്യാതനായി. ചൊവ്വാഴ്ച്ച വൈകുന്നേരം ആറ് മണിയോടെ വടകരയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തിന്റെ പിടിയിലായിരുന്നു പുത്തൂര്‍ അസീസ്.

ദീര്‍ഘകാലം വടകര മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി, വടകര മണ്ഡലം യു.ഡി.എഫ് പ്രസിഡണ്ട്, വടകര മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട്, കക്കാട്ട് പള്ളി മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, തര്‍ബിയ്യത്തുല്‍ ഇസ്ലാം മദ്രസ വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചു. വടകരയിലെ മുസ്ലിംലീഗിന്റെ മുഖമായ പുത്തൂര്‍ അസീസ് ജനകീയനായ നേതാവ് എന്ന നിലയിലാണ് വ്യത്യസ്തനായത്. എന്നും പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം.

asees

ഭാര്യ : ജമീല. മക്കള്‍ : നിസ, അസ്മി, ജസ്മി, തസ്നി, ജംനാസ്, അനസ്. മരുമക്കള്‍ : അഫ്‌സല്‍, സമീര്‍, റാസിഖ്, നൂറ. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ചോറോട് മാങ്ങാട്ടുപാറ ജുമുഅത്ത് പള്ളിയില്‍. പടം. പുത്തൂർ അസീസ്. മുസ്ലിം ലീഗ് നേതാവ് പുത്തൂർ അസീസിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് നാളെ ( 25/07/2018 ) ഉച്ചക്ക് 12 മണി വരെ വടകര നിയോജക മണ്ഡലത്തിൽ ഹർത്താൽ ആചരിക്കാൻ സർവ കക്ഷി യോഗം തീരുമാനിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+