ബോട്ടിനുവേണ്ടി കാത്തിരിക്കണ്ട; പിവിസി ചങ്ങാടങ്ങള്‍ ഉപയോഗിക്കാം, എങ്ങനെ ഉണ്ടാക്കാം... ഇതാ കാണു!
കോഴിക്കോട്:
ബോട്ടുകള്‍
ഇല്ലാത്തതിനാല്‍
രക്ഷാപ്രവര്‍ത്തനത്തിന്
ബുദ്ധിമുട്ടുന്നവര്‍ക്ക്
എളുപ്പമുള്ള
മാര്‍ഗം.
നാലോ
അഞ്ചോ
ഇഞ്ച്
പിവിസി
പൈപ്പ്
ആവശ്യത്തിന്
നീളത്തില്‍
മുറിച്ചെടുക്കുക.
ഇരു
തലകളും
വെള്ളം
കയറാതിരിക്കാന്‍
സ്റ്റോപ്പറുകള്‍
വെച്ച്
അടക്കുക.
ഓരോ
വരിയിലും
അഞ്ചോ
ആറോ
എട്ടോ
പത്തോ
സൗകര്യത്തിനനുസരിച്ച്
പൈപ്പുകള്‍
ഇടാം.
പൈപ്പുകള്‍
കൂടുമ്പോള്‍
കൂടുതല്‍
ആളുകളെയും
സാധനങ്ങളെയും
കടത്താം.
ഇത്തരത്തില്‍ ഒന്നോ രണ്ടോ അട്ടി വേണമെങ്കില്‍ പൈപ്പുകള്‍ ഇടാം. ഇവ മരക്കഷണം കുറുകെവച്ച് കയറിട്ട് കൂട്ടിക്കെട്ടണം. ശേഷം ബോട്ടുകള്‍ക്കോ തോണികള്ക്കോ ചങ്ങാടങ്ങള്ക്കോ പകരമായി ഉപയോഗിക്കാം. കുറ്റ്യാടി സ്നേഹതീരം ഭാഗത്ത് രണ്ടു ദിവസമായി ഈ പിവിസി ചങ്ങാടം ഉപയോഗിക്കുന്നു.
ഉപയോഗിച്ച ചങ്ങാടം ആവശ്യം കഴിഞ്ഞാല്‍ ഊരിയെടുത്ത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കടകളുമായി ധാരണയിലെത്തിയാല്‍ ഉപയോഗിച്ച് തിരിച്ചു നല്‍കുകയും ചെയ്യാം. പിവിസി പൈപ്പിന് മീറ്ററിന് 80 രൂപയ്ക്ക് മുകളിലാണ് വില.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name
of
Donee:
CMDRF
Account
number
:
67319948232
Bank:
State
Bank
of
India
Branch:
City
branch,
Thiruvananthapuram
IFSC
Code:
SBIN0070028
Swift
Code:
SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.