കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

60കോടിരൂപ വീട്ടിലുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു: താക്കോലുമായി ക്വട്ടേഷന്‍ സംഘത്തെ വിളിച്ചെത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: മാരകായുധങ്ങളുമായി മഞ്ചേരി ചെങ്ങണ ബൈപ്പാസ് റോഡില്‍ കവളങ്ങാട് വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയ സംഭവത്തില്‍ മൂന്നു പേര്‍ കൂടി മഞ്ചേരി പോലീസിന്റെ പിടിയിലായി. മഞ്ചേരി 22 ാം മൈല്‍സ് പുത്തില്ലന്‍ സുരേഷ് കുമാര്‍ (41), മേലാക്കം ആലക്കാപ്പറമ്പ് മുഹമ്മദ് അഫ്‌സല്‍ (32), ഗുഡല്ലൂര്‍ സ്വദേശിയും മേലാക്കത്ത് താമസക്കാരനുമായ വിളക്കത്തപ്പള്ളിയില്‍ അബ്ബാസ് എന്ന ഇയ്യം മണി (34) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ചക്ക് ഗൂഡാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

ഇക്കഴിഞ്ഞ ദിവസം മാരകായുധങ്ങളുമായി കവളങ്ങാട് ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ആറംഗ സംഘത്തിലെ രണ്ടു പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഗൂഡാലോചന നടത്തിയ മൂന്നു പേരെയും സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ചെങ്ങണ ബൈപ്പാസ് റോഡിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ ശ്രമം നടന്നത്. വീട്ടിലെ പെണ്‍കുട്ടിയും ഇന്നലെ അറസ്റ്റിലായ സുരേഷ് കുമാറും സുഹൃത്തുക്കളായിരുന്നു. വീട്ടില്‍ 60 കോടിയോളം രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയില്‍ നിന്ന് സുരേഷ് കുമാര്‍ മനസ്സിലാക്കി. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലും സംഘടിപ്പിച്ചിരുന്നു. പിടിയിലായ മുഹമ്മദ് അഫ്‌സല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും കോണ്‍ട്രാക്ടറുമാണ്. ഇയാളുടെ സൈറ്റിലേക്ക് മണലും മറ്റു എത്തിക്കുന്ന ടിപ്പര്‍ ലോറി ഡ്രൈവറാണ് സുരേഷ് കുമാര്‍. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ അബ്ബാസാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടാക്കിയത്.

robberycase

ക്വട്ടേഷന്‍ സംഘാംഗങ്ങളും തമിഴ്‌നാട് സ്വദേശികളുമായ ഗൂഡല്ലൂര്‍ കൂത്തുപറമ്പ് പ്രദീപ് (34), കാഞ്ചിപുരം സ്വദേശി സതീഷ് കുമാര്‍ എന്നിവരാണ് വ്യാഴാഴ്ച പിടിയിലായത്. നാലു പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഘം സഞ്ചരിച്ച കാറിലുണ്ടായിരുന്ന പാര, വടിവാള്‍, ക്ലോറോഫോം, കൈയ്യുറ, മാസ്‌ക് ,കയര്‍, നായകളെ മയക്കുന്നതിനുള്ള ഭക്ഷണം എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മഞ്ചേരി സി ഐ എന്‍ ബി ഷൈജു, എസ് ഐ കറുത്തേടത്ത് ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുല്‍ അസീസ്, പി സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത് എന്നിവരും അഡീഷണല്‍ എസ് ഐ ഷാജിമോന്‍, എഎസ്‌ഐ അമ്മദ്, സീനിയര്‍ സിപിഒ സുരേന്ദ്രന്‍, സിപിഒമാരായ ദിനേശ്, വേണു, സന്ദീപ്, ഗിരീഷ്, ശ്രീലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.

(ഫോട്ടോ അടിക്കുറിപ്പ്)

അറസ്റ്റിലായ സുരേഷ് കുമാര്‍, മുഹമ്മദ് അഫ്‌സല്‍, അബ്ബാസ് എന്നിവര്‍

Kozhikode
English summary
Kozhikode Local News quotation team arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X