നാദാപുരംറോഡ് റെയില്‍വെസ്റ്റേഷന്‍ നവീകരണം, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി അരക്കോടി രൂപ അനുവദിച്ചു
വടകര: നാദാപുരംറോഡ് റെയില്‍വെസ്റ്റേഷന്‍ നവീകരണം, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി അരക്കോടി രൂപ അനുവദിച്ചു. മുക്കാളി റെയില്‍വെ സ്റ്റേഷന് പിന്നാലെ നാദാപുരം റോഡ് റെയില്‍വെസ്റ്റേഷനും മാതൃകാ മൈനര്‍ സ്റ്റേഷനാക്കി ഉയര്‍ത്തുന്നതിനു വേണ്ടി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ ഫണ്ടില്‍ നിന്നും അരകോടി രൂപ അനുവദിച്ചു.
പ്ലാറ്റ്‌ഫോം ദീര്‍ഘിപ്പിക്കുന്നതിനും ഉയര്‍ത്തുന്നതിനും വേണ്ടിയാണ് ഫണ്ടി വിനിയോഗിക്കുകയെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു. ഊരാളുങ്കല്‍ ലേബര്‍കോണ്‍ട്രാക്ട് സൊസൈറ്റി, മടപ്പള്ളി ഗവ.കോളേജും ഉള്‍പ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങളിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ വന്നിറങ്ങുന്നത് ഈ സ്റ്റേഷനിലാണ്.

നാദാപുരം റോഡ് റെയില്‍വെസ്റ്റേഷനില്‍ നിലവില്‍ എല്ലാ പാസഞ്ചര്‍ട്രെയിനുകള്‍ക്കും രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും സറ്റോപ്പുകള്‍ ഉണ്ട്. സ്റ്റേഷന്‍ നവീകരണ പ്രവൃത്തികള്‍ക്ക് ജില്ലാകലക്ടറുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്.












Click it and Unblock the Notifications