കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയിൽ കനത്ത മഴയില്‍ വീട് തകര്‍ന്നു, വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  • By Desk
Google Oneindia Malayalam News

വടകര : നഗരസഭയിലെ ഒന്നാം വാര്‍ഡായ അവിക്കലില്‍ കനത്ത മഴയില്‍ ഇരുനില വീട് തകര്‍ന്നു. കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ആവിക്കല്‍ പാലത്തിന് സമീപം ചെറുവാണ്ടിയില്‍ പുതിയ പുരയില്‍ ശങ്കരന്റെ വീടാണ് തകര്‍ന്നത്. വെള്ളിയാഴ്ച രാത്രിയോടെ ഈ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകരുകയായിരുന്നു.

ശങ്കരന്റെ മകന്‍ മനോഹരന്‍, ഭാര്യ ബീന, മക്കളായ ദേവിക, ഗോപിക എന്നിവരാണ് വീട്ടുലുണ്ടായിരുന്നത്. മുകല്‍ നിലയിലായിരുന്ന ഇവര്‍ ശബ്ദം കേട്ട് ഉടന്‍ തന്നെ താഴേക്ക് ഇറങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മേല്‍ക്കൂരയിലെ ഓടും മറ്റു ഉപകരണങ്ങളും താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഈ കുടുംബം ബന്ധുവീട്ടിലേക്ക് മാറി.

Heavy rain

ഇതിനിടയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടായി ഇലക്ട്രിക് ഉപകരണങ്ങള്‍കത്തിനശിക്കുകയും ചെയ്തതായി ശങ്കരന്‍ പറഞ്ഞു. മൊത്ത് നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടം നടന്ന വീട് നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, വില്ലേജ് ഓഫീസര്‍, വിവിധ കൗണ്‍സിലര്‍മാര്‍ സന്ദര്‍ശിച്ചു.

Kozhikode
English summary
Kozhikode Local News about heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X