Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ: കൂടുതല്‍പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി, കോഴിക്കോട് മാത്രം കൃഷിനാശം 1.34 കോടി

കോഴിക്കോട്: മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകടഭീഷണി നേരിടുന്ന കൂടുതല്‍ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കോഴിക്കോട് താലൂക്കില്‍ മാവൂര്‍ സാംസ്‌ക്കാരിക നിലയം, കച്ചേരിക്കുന്ന് അംഗന്‍വാടി, പുതുക്കുടി അംഗന്‍വാടി, തോണിച്ചിറ സാംസ്‌ക്കാരിക നിലയം, ചെറുവണ്ണൂര്‍ ഹൈസ്‌ക്കൂള്‍, വെസ്റ്റ് നല്ലൂര്‍ സ്‌ക്കൂള്‍, കരുവന്‍ തിരുത്തി എന്നീ ദുരിതാശ്വാസ ക്യാംപുകളില്‍ 32 കുടുംബങ്ങളില്‍ നിന്നായി 365 പേര്‍ താമസിക്കുന്നു.

rain

വടകര താലൂക്കില്‍ മുളവട്ടം അംഗന്‍വാടി, കുരുടന്‍ കടവ് അംഗന്‍വാടി എന്നീ ക്യാമ്പുകളില്‍ എട്ട് കുടുംബങ്ങളില്‍ നിന്നായി 29 പേരെ മാറ്റി പാര്‍പ്പിച്ചു. ശക്തമായ മഴയില്‍ വാണിമേല്‍ - നരിപ്പറ്റ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന പാക്വോയി പാലത്തിന് സമീപം പുഴയുടെ അരിക് തകര്‍ന്നു വീണു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. വാണിമേല്‍ വാളാംതോട് പ്രദേശത്ത് നിന്നും 3 കുടുംബങ്ങളെ അടുപ്പില്‍ കോളനിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

മലയങ്ങാട് റോഡ് ഭാഗികമായി തകര്‍ന്നു. കൊയിലാണ്ടി താലൂക്കില്‍ മുതുകാട് ഗവ.എല്‍.പി സ്‌കൂള്‍ , കരിയാത്തന്‍ പാറ സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ എന്നീ ക്യാമ്പുകളിലേക്ക് 13 കുടുംബങ്ങളില്‍ നിന്നായി 65 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ കാര്‍ഷിക മേഖലയെയും മഴ സാരമായി ബാധിച്ചു. രണ്ട് ദിവസത്തിനിടെ ഒരു കോടി മുപ്പത്തി നാല് ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു.

ജില്ലയില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കലക്ടറേറ് -0495-2371002, കോഴിക്കോട് -0495-2372966, താമരശ്ശേരി -0495-2223088, കൊയിലാണ്ടി -0496-2620235, വടകര -0496-2522361.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+