ട്രെയ്‌നില്‍ കടത്തുകയായിരുന്നു ആറു കിലോ സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശി പിടിയില്‍
കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരു ആറു കിലോ സ്വര്‍ണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി. മംഗള എക്‌സ്പ്രസില്‍നിന്ന് വെള്ളിയാഴ്ച രാവിലെയാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി രാജുവിനെ (32) ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു.
ട്രെയിനില്‍ പരിശോധന നടത്തുകയായിരുന്ന ആര്‍.പി.എഫിന്റെ ക്രൈം പ്രിവന്‍ഷന്‍ ആന്റ് ഡിറ്റക്ഷന്‍ സ്‌ക്വാഡാണ് സ്വര്‍ണം പിടികൂടിയത്. വടകരക്കും കോഴിക്കോടിനുമിടയിലാണ് ബി.2 എ.സി കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരു രാജുവിനെ ആര്‍.പി.എഫ് ശ്രദ്ധിച്ചത്. രാജുവിനോട് വിശദമായി വിവരങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതോടെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ബാഗില്‍ എന്താണെന്ന് അന്വേഷിക്കുകയും പരിശോധിക്കുകയുമായിരുന്നു.

ബാഗില്‍ സ്വര്‍ണം കണ്ടെത്തിയതോടെ രാജുവിനോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട് ഒരു രേഖകളും ഇല്ലാത്തതിനാല്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ആര്‍.പി.എഫ് എസ്.ഐ നിശാന്തിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എറണാകുളം തൃശൂര്‍, എന്നിവിടങ്ങളിലേക്കുള്ള സ്വര്‍ണമാണെന്നാണ് രാജു മൊഴി നല്‍കിയത്. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി രാജുവിനെ ഡി.ആര്‍.ഐയും ജി.എസ്.ടി വിഭാഗവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.












Click it and Unblock the Notifications