കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റാണി മാലിന്യ പ്രശ്നം; വിദഗ്ധ പരിശോധനയ്ക്കായി ഉന്നത സമിതി, ശക്തമായ സമരവുമായി ആക്ഷൻ കമ്മറ്റി

  • By Desk
Google Oneindia Malayalam News

വടകര: റാണി,മാലിന്യ പ്രശ്‍നം-വിശദ പരിശോധനയ്ക്കായി സമിതി രൂപീകരിച്ചു. ചോറോട് റാണി പബ്ലിക് സ്കൂളിലെ കക്കൂസ് മാലിന്യങ്ങൾ അടക്കം എൻ.സി.കനാലിലേക്ക് ഒഴുക്കിയ സംഭവത്തിൽ ജില്ലാ കലക്റ്ററുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗം ഉദ്യോഗസ്ഥ സമിതി രൂപീകരിച്ചു.

മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മറ്റി ശക്തമായ സമര രംഗത്ത് ഇറങ്ങിയതോടെയാണ് സ്കൂൾ തുറക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായതും,കലക്റ്റർ പ്രത്യേക യോഗം വിളിച്ചു ചേർത്തതും. ഡെപ്യൂട്ടി കലക്റ്റർ കൃഷ്ണൻ കുട്ടി,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി,പഞ്ചായത്ത് ഉദ്യോഗസ്ഥർ,പൊല്യൂഷൻ കൺട്രോൾ ബോർഡ്,ടൗൺ പ്ലാനർ,ഡി.എം.ഒ,ഇറിഗേഷൻ,സി.ഡബ്ള്യു.ആർ.ഡി.എം, ശുചിത്വ മിഷൻ എന്നീ വകുപ്പുകളിലെ മേധാവികൾ അടങ്ങുന്ന ഉന്നത സമിതി രൂപീകരിച്ചു.ഈ സമിതി സ്കൂളും പരിസരവും സന്ദർശിച്ച ശേഷം പത്തു ദിവസത്തിനകം കലക്റ്റർക്ക് റിപ്പോർട്ട് സമർപ്പിക്കണം.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.

Rani waste problem

യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വ ശുചിത്വ മിഷൻ സംഘം സ്ഥലം സന്ദർശിക്കും.വിദ്യാലയത്തിലെ കക്കൂസ്,മൂത്രപ്പുര എന്നിവിടങ്ങളിൽ നിലവിലുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന് സംഘം പരിശോധിക്കും.രണ്ടു ദിവസത്തിനകം ഈ റിപ്പോർട്ട് കലക്റ്റർക്ക് കൈമാറണം.ഇതുവരെ സ്കൂൾ തുറക്കരുതെന്നും നിർദേശം നൽകി.വിശദമായ റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടിയും സ്വീകരിക്കും.

യോഗത്തിൽ കലക്‌ടർ യു.വി.ജോസ്, ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്റ്റർ കൃഷ്ണൻ കുട്ടി,ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നളിനി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ആക്ഷൻ കമ്മറ്റി ഭാരവാഹികൾ,ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News about Rani waste problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X