റേഷന്‍ കാര്‍ഡ് പരിശോധന ശക്തം; അത്തോളിയില്‍ 17 അനര്‍ഹരെ കണ്ടെത്തി
കൊയിലാണ്ടി: താലൂക്കില്‍ റേഷന്‍കാര്‍ഡുകളിലെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരെ കണ്ടെത്താന്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധനകള്‍ ആരംഭിച്ചു. അത്തോളി ഗ്രാമപഞ്ചായത്തിലെ വേളൂരില്‍ നടത്തിയ പരിശോധനയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന 11 കാര്‍ഡുള്‍പ്പെടെ 17 അനര്‍ഹമായ കാര്‍ഡുകള്‍ കണ്ടെത്തി.
അവ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. നിരവധി ആളുകള്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നു എന്നുള്ള പരാതികള്‍ ലഭ്യമായതിനാലാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടിയുടെ നേതൃത്വത്തില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എം.പി ശ്രീജ, എം. ശ്രീജു, എ.കെ സതീഷ്ചന്ദ്രന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

പിടിക്കപ്പെടുന്ന കാര്‍ഡുടമകള്‍ക്കെതിരെ പിഴ ചുമത്തുന്നതിനോടൊപ്പം നിയമനടപടികളും സ്വീകരിക്കും. കാര്‍ഡുടമകള്‍ക്ക് ഇനിയും താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി അനര്‍ഹമായ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് അവസരമുണ്ട്. വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications