നമ്മൾ അതിജീവിക്കും... സഹായമെത്തിച്ച് വിദേശത്തുള്ള വീട്ടമ്മമാരും, മിഡിൽ ഈസ്റ്റിൽ നിന്ന് എത്തിയത് 5 ടണ്‍ കാര്‍ഗൊ
കോഴിക്കോട്: പ്രളയ ദുരിതത്തിലായ കേരളത്തിനായി വിഭവങ്ങള്‍ ശേഖരിച്ച് മിഡില്‍ ഈസ്റ്റിലുള്ള മലയാളി അമ്മമാരുടെ കൂട്ടായ്മ. മലയാളി മംസ് മിഡില്‍ ഈസ്റ്റ് (എം.എം.എം.ഇ)എന്ന പേരിലുള്ള 26,000 ത്തിലധികം അംഗങ്ങളുള്ള കൂട്ടായ്മ സമാഹരിച്ച അവശ്യസാധനങ്ങള്‍ ജില്ലയിലെ ദുരിതബാധിതര്‍ക്കായി നല്‍കി.
സ്ത്രീകള്‍ക്കായുള്ള വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ബ്രഷ്, പേസ്റ്റ് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള 5000 കിലോ തൂക്കമുള്ള കാര്‍ഗോ, എയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും വെല്‍നസ് ഫൗണ്ടേഷനും ചേര്‍ന്ന് ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി. എം.കെ രാഘവന്‍ എം.പിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഏഞ്ചല്‍സ് ഭാരവാഹികളായ ഡോ മെഹറൂഫ് രാജ്, ഡോ അജില്‍ അബ്ദുള്ള, ഡോ. മനോജ്, മുഹമ്മദ് കോയ, ബിനോയ് കെ, ശറഫുദ്ദീന്‍, സിക്കന്ദര്‍, മുസ്തഫ കെ.പി തുടങ്ങിയവര്‍ സംബന്ധിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവജനക്ഷേമബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസിന് കീഴിലെ മുഴുവന്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരും ഒരുമാസത്തെ ഹോണറേറിയം നല്‍കി. ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ യൂത്ത് ക്ലബ്ബുകള്‍, യുവ ക്ലബ്ബുകള്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ ഓഫീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്ന് സമാഹരിച്ച 1,66,830 രൂപ യുവജനക്ഷേമബോര്‍ഡ് സംസ്ഥാന ഓഫീസില്‍ മെമ്പര്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു.
രണ്ടാം ഘട്ടത്തില്‍ യൂത്ത് ക്ലബ്ബുകള്‍, യുവ ക്ലബ്ബുകള്‍ എന്നിവ സമാഹരിച്ച 1,00,200 രൂപ സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു. കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി.ജോസിന് കൈമാറി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.സി. ഷിലാസ്, യൂത്ത് കോര്‍ഡിനേറ്റര്‍മാരായ ജ്യോതിഷ് കുമാര്‍ ചേളന്നൂര്‍, മിഥുന്‍ ദാസ് കൊയിലാണ്ടി, ജില്ലാ ഓഫീസ് സ്റ്റാഫ് ശ്രീജിത്ത് സി എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ജനതക്ക് കൈതാങ്ങായി യുവജനക്ഷേമബോര്‍ഡ് ജില്ലാ ഓഫീസും യുവജനക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന ജില്ലയിലെ യൂത്ത് ക്ലബ്ബ്, യുവ ക്ലബ്ബ് പ്രവര്‍ത്തകരും മുഴുവന്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. ജില്ലയിലെ ദുരന്തമേഖലകളിലെല്ലാം തന്നെ ഇവരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി.
ക്യാമ്പ് പ്രവര്‍ത്തിക്കുന്നിടത്ത് വളണ്ടിയര്‍മാരായും, ക്യാമ്പിലേക്കാവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി യൂത്ത് കോര്‍ഡിനേറ്റര്‍മാരായ ജ്യോതിഷ് കുമാര്‍ ചേളന്നൂര്‍, നിയാസ് ആറ്റുപുറം രാമനാട്ടുകര, മഹേഷ് കുമാര്‍ അഴിയൂര്‍ എന്നിവരുള്‍പ്പെടെ ഏറണാകുളം,വയനാട് ജില്ലകളില്‍ സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications