വൈദ്യുത ബസ്: കോഴിക്കോട്ടെ പരീക്ഷണ ഓട്ടത്തിന് റൂട്ട് റെഡി, തുടക്കം മാവൂരില്‍ അവസാനം കോഴിക്കോട്!!
കോഴിക്കോട്: കെഎസ്ആര്‍ടിസി പരീക്ഷണാടിസ്ഥാനത്തില്‍ 28ന് ജില്ലയില്‍ സര്‍വീസ് ആരംഭിക്കുന്ന വൈദ്യുത ബസിന്റെ ആദ്യ യാത്രയ്ക്കുള്ള റൂട്ട് തീരുമാനമായി. രാവിലെ 7.15ന് മാവൂര്‍ റോഡിലെ സ്റ്റാന്റില്‍നിന്ന് ബസ്സിന്റെ ആദ്യയാത്രാ ആരംഭിക്കും. 7.35ന് വട്ടക്കിണര്‍ എത്തുന്ന ബസ് 7.40ന് ബേപ്പൂരിലെത്തും. തുടര്‍ന്ന് 8.40ന് മെഡിക്കല്‍ കോളേജിലും 8.50ന് കുന്ദമംഗലത്തും 9.30ന് സിവില്‍ സ്റ്റേഷനിലും എത്തുന്ന ബസ് 9.40ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ആദ്യ ട്രിപ്പ് അവസാനിപ്പിക്കും.
ബാലുശ്ശേരിക്കുള്ള ട്രിപ്പ് 10.40ന് കക്കോടിയിലെത്തും. 10.50ന് ബാലുശ്ശേരിയെത്തുന്ന ബസ് 11.50ന് കക്കോടിയിലും 12.10ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലും തിരിച്ചെത്തും. തുടര്‍് 1.10ന് എലത്തൂരിലും 1.40ന് കൊയിലാണ്ടിയിലുമെത്തുന്ന ബസ് തിരിച്ച് 2.40ന് എലത്തൂരിലും വൈകുന്നേരം മൂന്നിന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലുമെത്തും.

കുന്ദമംഗലത്തേക്കുള്ള അടുത്ത ട്രിപ് 3.40ന് സിവില്‍ സ്റ്റേഷനിലെത്തും. 3.50ന് കുന്ദമംഗലത്തും തിരിച്ച് 4.30ന് സിവില്‍ സ്റ്റേഷനിലും 4.50ന് സ്റ്റാന്റിലുമെത്തും. തുടര്‍ന്ന് രാമനാട്ടുകരയിലേക്ക് സര്‍വിസ് നടത്തുന്ന ബസ് വൈകുന്നേരം അഞ്ചിന് നടക്കാവിലും ആറിന് രാമനാട്ടുകര ബൈപാസിലും 6.10ന് രാമനാട്ടുകരയിലുമെത്തും. തിരിച്ച് 6.50ന് മീഞ്ചന്തയിലും ഏഴിന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലുമെത്തും. വൈദ്യുത ബസിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കെഎസ്ആര്‍ടിസിയും നഗരവും.












Click it and Unblock the Notifications