കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജുലൈ 30ലെ ഹര്‍ത്താലാഹ്വാനം: പിന്നിലാരെന്ന് അന്വേഷിക്കണമെന്ന് ആര്‍എസ്എസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജൂലൈ 30ന്റെ ഹര്‍ത്താലുമായി രാഷ്ട്രീയ സ്വയംസേവകസംഘത്തിന് ബന്ധമില്ലെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹക് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു. ചില സംഘടനകള്‍ ഹിന്ദു സംഘടനകളെന്ന പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനമെന്ന വിഷയം തെരുവില്‍ പരിഹരിക്കേണ്ടതല്ല.

പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രവിശ്വാസികളുടെ ഇടയിലെ ബോധവല്‍ക്കരണത്തിലൂടെ അഭിപ്രായ സമന്വയം കണ്ടെത്താനാവും. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസില്‍ സുപ്രീംകോടതി എല്ലാ വശങ്ങളും പരിഗണിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഹര്‍ത്താലിന്റെ പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

P Gopalankutty

ആഴ്ചകള്‍ക്കു മുന്‍പ് കാശ്മീരില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ നാഥനില്ലാതായി മാറിയിരുന്നു. വാട്‌സാപ് വഴി പ്രചരിച്ച ഹര്‍ത്താല്‍ വഴി നിരവധി അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. ഹര്‍ത്താല്‍ നടത്തിയതിന്റെ പേരില്‍ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരും ആഹ്വാനം ചെയ്്തതിന്റെ പേരില്‍ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും പിടിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ജൂലൈ 30ന് വിവിധ ഹിന്ദു സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതായി പ്രചാരണമുണ്ടായത്.

Kozhikode
English summary
Kozhikode Local News : RSS comments about harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X