കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഹന്‍ലാലിനെതിരെ സച്ചിദാനന്ദന്‍: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കുന്നവരെ ബഹിഷ്‌കരിക്കണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ ന്യായീകരിക്കുന്നവരെ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിലെന്നല്ല എല്ലാത്തില്‍ നിന്നും ബഹിഷ്‌ക്കരിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്‍ സച്ചിദാനന്ദന്‍. മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന രീതിയിലുള്ള പ്രസ്താവനയിലല്ല ഞാന്‍ ഒപ്പുവെച്ചത്. ഗ്ലാമര്‍ താരങ്ങള്‍ പങ്കെടുക്കുന്നതുകൊണ്ട് പുരസ്‌കൃതരായവര്‍ അപ്രസക്തരാകുമെന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയതാണ്. പ്രസ്താവനയില്‍ ഒപ്പുവെച്ചതില്‍ ഖേദം തോന്നുന്നില്ല. ഞങ്ങള്‍ നിലപാട് അറിയിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുുവെേന്നയുള്ളൂ. സര്‍ക്കാരുകള്‍ അത് അവഗണിക്കുന്നത് ഇതാദ്യമായല്ല. ഈ സര്‍ക്കാരും മുന്‍ സര്‍ക്കാരുകളും അങ്ങനെ ചെയ്തിട്ടുണ്ട്. ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സര്‍ക്കാരില്‍ നിന്ന് കുറേക്കൂടി മെച്ചപ്പെട്ട പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം വിട്ടേച്ച മൗനങ്ങളിലാണ് ഫാഷിസം കേരളത്തില്‍ പിടിച്ചുകയറുന്നത്. തോല്‍വി ഒരു പാതാളം പോലെ കേരളീയരുടെ മുന്നില്‍ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാശ്വേതാദേവിയെ അനുസ്മരിച്ചുകൊണ്ട് ഫാസിസ്റ്റ് കാലത്തെ ആക്ടിവിസം എന്ന പരിപാടി വ്യാഴാഴ്ച കൂടങ്കുളം ആണവനിലയ വിരുദ്ധ സമരനായകന്‍ എസ്.പി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യും.

sachidanandan1-

കേരളത്തിലെ എഴുത്തുകാരുള്‍പ്പെടെ പൊതുസമൂഹം ഫാസിസ്റ്റുവല്‍ക്കരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സച്ചിദാനന്ദനും ടി.ടി.ശ്രീകുമാറും പറഞ്ഞു. വംശഹത്യാനന്തരം ഗുജറാത്ത് മഹേശ്വേതാദേവിക്കൊപ്പം സന്ദര്‍ശിച്ച് എഴുത്തുകാരോട് സംസാരിച്ചിരുന്നു. ഒന്നോ രണ്ടോ പേരാണ് ഫാസിസത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ മുന്നോട്ടുവന്നത്. കേരളത്തിലും എതിര്‍പ്പിന്റെ ശബ്ദം ക്ഷീണിച്ചുവരികയാണ്.

സാമൂഹ്യ പരിഷ്‌കരണത്തിന് ഒരുകാലത്ത് മുന്നില്‍ നിന്ന യോഗക്ഷേമസഭയാണ് മീശ എന്ന നോവലിനെതിരെ രംഗത്തുവന്നത്. അമ്പലങ്ങള്‍ക്ക് തീകൊളുത്തണമെന്ന് പറഞ്ഞവരാണ് യോഗക്ഷേമസഭക്കാര്‍. കീഴാള ജീവിതത്തെ എല്ലാ സാംസ്‌കാരിക സംഘര്‍ഷത്തോടെയും ആവിഷ്‌ക്കരിച്ച നോവലാണ് മീശയെന്നും അവര്‍ പറഞ്ഞു.

Kozhikode
English summary
Kozhikode Local News sachidanandhan against mohan lal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X