കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇല്ലായ്മയില്‍ നിന്ന് ഉന്നതിയുടെ പടവുകള്‍ താണ്ടുന്ന അശ്വതിയുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും! സാംബവ കോളനിയിലെ അശ്വതിയും പറയുന്നു, സര്‍ക്കാര്‍ ഒപ്പമുണ്ട്...

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: പേരാമ്പ്ര ചേര്‍മല സാംബവ കോളനിയിലെ പിന്നോക്ക സഹചര്യങ്ങളിലുടെ ജിവിക്കുകയും എന്നല്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി തുടര്‍ പഠനം നടത്തുകയും ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഫസ്റ്റ് ക്ലാസോടെ പാസാവുകയും ചെയ്ത അശ്വതിയുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും.

കോളനിയിലെ അമ്പുവിന്റെ മകളാണ് അശ്വതി. ഈ കോളനിയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഒന്നാം ക്ലാസോടെ ബിരുദ പരീക്ഷ പാസാകുന്നത്. ജീവിത സാഹചര്യങ്ങള്‍ പഠനം സ്‌കൂള്‍ തലത്തില്‍ അവസാനിപ്പാന്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു. കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കാലടി കോളെജില്‍ ബിരുദാനന്ത ബിരുദത്തിന് പ്രവേശനം ലഭിച്ചിട്ടുള്ള അശ്വതിയുടെ തുടര്‍പഠനത്തിനുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.

Aswathi

ചേര്‍മല കോളനിയില്‍ നടന്ന ചടങ്ങില്‍ അശ്വതിയെ അനുമോദിച്ച് മന്ത്രി ഉപഹാരം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. കൃഷ്ണാനന്ദന്‍, കെ. നാരായണക്കുറുപ്പ്, വി.കെ. സുനീഷ്, കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, അബ്ദുറഹ്മാന്‍ പുതുക്കുടി, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, സി.എം. രാഹുല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Kozhikode
English summary
Kozhikode Local News about sambava coloney
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X