കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാന്ത്രിക പ്രകടനത്തിലൂടെ പഠനം... സത്യനാഥന്‍ മാഷിന്‍റെ പുതിയ പരീക്ഷണം, സമൂഹത്തിനും മാതൃക...

  • By Desk
Google Oneindia Malayalam News

നാദാപുരം: കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനാണ് കല്ലാച്ചിയിലെ ടി.വി സത്യനാഥന്‍. മുപ്പത്തിയാറ് വര്‍ഷത്തെ അധ്യാപക ജീവിതത്തിന് ഔദ്യോഗിക വിരാമമായിട്ടും മാഷിന്‍റെ ചുറ്റും നിറയെ കുട്ടികള്‍ ഉണ്ട് അറിവിന്‍റെ ആകാശത്തെ എത്തിപ്പിടിക്കാന്‍ മാന്ത്രിക പ്രകടനത്തിലൂടെ പഠനം പാല്‍പായസമാക്കുന്ന സത്യനാഥന്‍ മാഷിന്‍റെ പുതിയ പരീക്ഷണം.

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല സമൂഹത്തിനും മാതൃകയാവുകയാണ്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ സഞ്ചികള്‍, കുപ്പികള്‍. തെര്‍മോകോള്‍, പേനകള്‍, എല്ലാം വിസ്മയം തീര്‍ക്കുന്ന അലങ്കാര വസ്തുക്കളാവുകയാണ് . സത്യനാഥന്‍ മാഷിന്‍റെ പണിപ്പുരയില്‍.മദ്യ കുപ്പികൊണ്ട് നിര്‍മ്മിച്ച വിമാനം,പ്ലാസ്റ്റിക്‌ കേരി ബാഗ് കൊണ്ട് നിര്‍മ്മിച്ച പൂക്കള്‍,സ്കൂള്‍ അംഗണങ്ങളിലും വീട്ടു പറമ്പിലും വഴിയോരങ്ങളിലേക്കും വലിച്ചെറിയുന്ന ബോള്‍ പേനകള്‍ ലോക വിസ്മയമായ ബുര്‍ജ് ഖലീഫയായി മാറിയിരിക്കുകയാണ് ഇവിടെ.

TP Sathyanadan

ഒപ്പം പേന കൊണ്ട് നിര്‍മ്മിച്ച ഗണിത മാതൃകകള്‍ പൌഡര്‍ ടിന്നും,പ്ലാസ്റ്റിക്‌ കുപ്പിയും,ഈര്‍ക്കിലും തെര്‍മോകോളും ഒപ്പം സത്യനാഥന്‍ മാഷിന്‍റെ കരവിരുതും ഒന്നിച്ചപ്പോള്‍ താജ്മഹലിന്റെ ഉദാര്‍ത്ത മാതൃകയായി. ഗ്ലാസ്‌ കുപ്പിക്കകത്ത് ആനയും ഗോപുരങ്ങളും പൂക്കളും, ചരടില്‍ കളിക്കുന്ന പാവകളും നിര്‍മ്മിച്ചത് പാഴ്‌വസ്തുക്കള്‍ കൊണ്ട് തന്നെ.ഉപയോഗ ശൂന്യമായ പേപ്പര്‍ പോലും ഇവിടെ മനോഹരമായ കൊലാഷുകള്‍ ആയി മാറുന്നു ഒപ്പം വാട്ടര്‍ ബോട്ടിലുകളില്‍ മണല്‍ നിറച്ച് മാഷ് വീട്ടുമുറ്റത്ത് നിര്‍മ്മിച്ച മതില്‍ മറ്റൊരു മനോഹര കാഴ്ചയാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ബാല വേദി സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ ആണ് സത്യനാഥന്‍. ഒന്നും ഉപയോഗ ശൂന്യമല്ല എന്ന സന്ദേശം സമൂഹത്തിന് നല്‍കലാണ് തന്‍റെ ലക്ഷ്യമെന്ന് സത്യനാഥന്‍ മാസ്റ്റര്‍ പറഞ്ഞു.

Kozhikode
English summary
Kozhikode Local News about Sathyanathan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X