Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്ഐക്കെതിരെ എസ്ഡിപിഐ... ക്യാംപസുകൾ സംഘർഷഭരിതമാക്കുന്നത് എസ്എഫ്ഐയെന്ന്...

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തെയും അതിന്റെ ഉത്തരവാദിത്തം എസ്ഡിപിഐക്ക് മേല്‍ കെട്ടിവെച്ച് സംസ്ഥാനത്തെങ്ങും സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള സിപിഎം നീക്കത്തെയും അപലപിക്കുന്നതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.

പാര്‍ട്ടിയുടെ കൊടികളും ബോര്‍ഡുകളും നശിപ്പിക്കുന്നത് ബോധപൂര്‍വ്വമായ ഗൂഢാലോചനയുടെ ഭാഗമാണ്. വൈകാരിക സാഹചര്യം മുതലെടുത്ത് വിലകുറഞ്ഞ രാഷ്ട്രീയ താല്‍പ്പര്യം നടപ്പിലാക്കുന്നതിന് പകരം കലാലയങ്ങള്‍ സംഘര്‍ഷഭരിതമാക്കുന്നതില്‍ തങ്ങളുടെ പങ്കിനെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ സിപിഎം തയ്യാറാവണം.

P Abdul Hameed

കാംപസ് ഫ്രണ്ട് അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് സംസ്ഥാനത്തെ പല കാംപസുകളിലും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും അവരുടെ പ്രവര്‍ത്തകരെയും നേതാക്കളെയും മാരകമായി അക്രമിക്കുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയാണ് മഹാരാജാസ് കോളേജിലുണ്ടായത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ രക്തംപുരണ്ട സംഘടനയാണ് എസ്.എഫ്.ഐ. അവരുടെ അഹങ്കാരവും ആധിപത്യ മനോഭാവുമാണ് കാംപസുകളെ സംഘര്‍ഷഭരിതമാക്കിക്കൊണ്ടിരിക്കുന്നത്.

കാംപസ് ഫ്രണ്ട് എസ്ഡിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയല്ല. എന്നാല്‍ ഏതൊരു സംഘടനയുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് വേണ്ടി പാര്‍ട്ടി നിലകൊള്ളും. കയ്യൂക്ക് കാണിക്കുന്നവര്‍ക്ക് മാത്രം സംവരണം ചെയ്തതല്ല സ്വാതന്ത്ര്യം. കലാലയങ്ങളിലും പുറത്തും സ്വതന്ത്രമായ ആശയവിനിമയത്തിന് പോലീസ് സംരക്ഷണമൊരുക്കണം. കൊലപാതകത്തിന് കാരണമായ മുഴുവന്‍ സാഹചര്യങ്ങളും പരിശോധിക്കുവാനും മുന്‍വിധികളില്ലാത്ത നിയമനടപടിക്കും ആഭ്യന്തരവകുപ്പ് തയ്യാറാകണം.

കാര്യങ്ങള്‍ വ്യക്തത വരുന്നതിന് മുമ്പ് വിചാരണയും വിധിപ്രസ്താവവും നടത്തുന്നത് നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കും. കോളെജുകളില്‍ പുതിയ അധ്യയന വര്‍ഷമാരംഭിക്കുന്ന ദിവസം തന്നെ ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ ദാരുണ മരണം സംഭവിച്ചത് ദുഃഖകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പി. അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+