കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നുവയസ്സുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ഷമ്മാസിന് ഒരു ലക്ഷം പാരിതോഷികം

  • By Lekhaka
Google Oneindia Malayalam News

കോഴിക്കോട്: കാലവര്‍ഷത്തില്‍ തലക്കോട്ടൂരില്‍ പുഴക്കല്‍കണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥിക്ക് ആദരം. തലക്കോട്ടൂര്‍ എസ്.ഐ.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷമ്മാസ് ഹുസൈനെയാണ് വാട്‌സാപ് കൂട്ടായ്മ ആദരിച്ചത്.

ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസ് 1987-90 ക്ലാസ്‌മേറ്റ് വാട്‌സാപ്പ് കൂട്ടായ്മയാണ് ഒരുലക്ഷം രൂപയുടെ ചെക്കും മൊമന്റോയും പൊന്നാടയും നല്‍കിയത്.

shamas

ഷമ്മാസിന് കോഴിക്കോട് ജില്ലാ കലക്റ്റര്‍ യു.വി ജോസ് പുരസ്‌കാരം കൈമാറുന്നു

ജില്ലാകലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ യുവി ജോസ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ലഭിച്ച തുകയില്‍ നിന്നും ഷമ്മാസ് പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ദാവൂദ് കോമത്ത്, അന്‍വര്‍ കൊല്ലാടന്‍, ഹാഷിം.ടികെ, എന്‍.സി, ബഷീര്‍ചോരങ്ങാട്, യാക്കൂബ് ചീമാളി, എന്‍.സി മഹമ്മൂദ്, മഹമ്മൂദ് പുന്നക്കല്‍, ഖാലിദ് കോമ്പന്റവിട എന്നിവര്‍ സംബന്ധിച്ചു.

പ്രളയമേഖലയില്‍ നിരവധി പേരുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ നാദാപുരം ഫയര്‍‌സ്റ്റേഷനിലെ സേനാംഗവും വാണിമേല്‍ സ്വദേശിയുമായ കുനിയില്‍ ബിജുവിനെ ജന്മനാടും ആദരിച്ചു. ശക്തമായ മഴയില്‍ തന്റെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നതിന്റെ പ്രയാസങ്ങള്‍ മാറ്റിവെച്ചു കൊണ്ടാണ് ബിജു വയനാട്ടിലെ ദുരന്തമുഖത്തേക്ക് ഓടിയെത്തിയത്. ഭൂമിവാതുക്കല്‍ ടൗണില്‍ നടന്ന സ്വീകരണ ചടങ്ങ് നാദാപുരം ഡിവൈഎസ്പി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ അഷ്‌റഫ് കൊറ്റാല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഉപഹാരം പ്രസിഡണ്ട് ഒ.സി. ജയന്‍ സമര്‍പ്പിച്ചു .

Kozhikode
English summary
Kozhikode Local News:shamas got award for helping 3 yaer old gi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X