ഈസ്റ്റ് കോട്ടപ്പറമ്പ് സിയയുടെ കൊലപാതകം; തുമ്പൊന്നുമായില്ല, ചോദ്യം ചെയ്യല്‍ തുടരുന്നു
കോഴിക്കോട്: ഈസ്റ്റ് കോട്ടപ്പറമ്പിലെ സിയയുടെ കൊലപാതകം സംബന്ധിച്ച് തുമ്പൊന്നും ലഭിച്ചില്ല. അതേസമയം ചോദ്യം ചെയ്യല്‍ ഊര്‍ജിതമായി തുടരുന്നു. ഇതുവരെ 30 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പ്രദേശത്തുണ്ടാവാറുള്ള ഇതര സംസ്ഥാന തൊഴിലാളികലെയും സിയയുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും ചോദ്യം ചെയ്തിട്ടുണ്ട്. സിയയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണവും അവ്യക്തമായി തുടരുകയാണെന്ന് കസബ സി.ഐ ഹരിപ്രസാദ് പറഞ്ഞു.
സിയയോട് ആര്‍ക്കും ശത്രുതയുള്ളതായി പോലീസിന് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. പണമിടപാടുമായുള്ള തര്‍ക്കമുണ്ടായോ എന്നതിനെപ്പറ്റി പോലീസ് അന്വേഷിച്ചിരുന്നു. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണോയെന്നും പരിശോധിച്ചു വരുകയാണ്. ഇതു സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചതായും അറിയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം ഈസ്റ്റ് കോട്ടപ്പറമ്പ് സ്വദേശി സിയ(45)യെ ഗുരുതരപരുക്കുകളോടെ വട്ടക്കിണറിന് സമീപത്തെ കടയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. മരണം കൊലപാതകമാണെ് പോലീസിന് ആദ്യഘട്ട'ത്തില്‍ തന്നെ വ്യക്തമായിരുന്നു.
തലക്കേറ്റ ക്ഷതമാണ് സിയയുടെ മരണത്തിന് കാരണമായതൊണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുന്നതിന് മുമ്പ് സിയ ക്രൂരമായ മര്‍ദ്ദനത്തിനിരയായിരുന്നതായും വാരിയെല്ലിനും മുഖത്തും മര്‍ദ്ദനമേറ്റിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ഈസ്റ്റ് കോട്ടപ്പറമ്പിലെ വട്ടക്കിണറിന് സമീപത്താണ് സിയയുടെ വീടെങ്കിലും ഇദ്ദേഹം സ്വന്തം വീട്ടിലല്ല താമസം. കോട്ടപ്പറമ്പിലെ കട വരാന്തയിലും മറ്റുമാണ് കിടന്നിരുത്. കുടുംബ സ്വത്ത് വേണമെന്ന് പറഞ്ഞ് സിയ നിരന്തരം വീട്ടിലെത്തി ബഹളം വെക്കാറുണ്ടെന്നും കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ബഹളമുണ്ടാക്കിയപ്പോള്‍ പോലീസെത്തി ഇയാളെ തിരിച്ചയക്കുകയായിരുന്നുവെന്നും കസബ പോലീസ് പറഞ്ഞു.












Click it and Unblock the Notifications