കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിഷേധങ്ങൾ ഇനി മിഠായിതെരുവിൽ വേണ്ട; പൊതു പരിപാടിക്ക് വിലക്ക്, പ്രതിഷേധം ശല്ല്യമാകുന്നെന്ന്....

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മിഠായിത്തെരുവിന്റെ കവാടത്തില്‍ അനുമതി വാങ്ങാതെ പൊതുപരിപാടി നടത്താന്‍ ഇനിയാവില്ല. എസ്‌കെ സ്‌ക്വയറില്‍ പരിപാടികള്‍ക്ക് അനുമതി വാങ്ങണം എന്ന നിബന്ധനയ്ക്കു പുറമെ മൈക്ക് ഉപയോഗിച്ചുള്ള പരിപാടികള്‍ക്ക് പൂര്‍ണ നിരോധനവും കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തി. ഇത് വ്യാപാരി സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നതിനൊപ്പം പ്രതിഷേധക്കാര്‍ക്കും മറ്റും ക്ഷീണവുമായി.

വിവിധ സമരപരിപാടികളും പ്രതിഷേധങ്ങളും എസ്.കെ സ്‌ക്വയറില്‍ നടന്നു വരാറുണ്ട്. കലാപരിപാടികളും ക്രിയാത്മക പ്രതിഷേധങ്ങളും ഉള്‍പ്പെടെ ധാരാളം പൊതുകൂട്ടായ്മകള്‍ മിഠായിത്തെരുവിന്റെ കവാടത്തില്‍ രൂപപ്പെടാറുണ്ട്. നാടകങ്ങളും നൃത്തവും ചുംബനസമരവുമൊക്കെ ഇവിടെ ഇടവേളകളില്‍ അരങ്ങേറി. എന്നാല്‍ ക്രമാതീതമായ ആള്‍ക്കൂട്ടങ്ങള്‍ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നും ഗതാഗതത്തിന് തടസമാകുന്നു എന്നുമുള്ള പരാതികളെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. മൈക്ക് ഉപയോഗിക്കാത്ത ചെറിയ പരിപാടികള്‍ക്കു മാത്രമെ ഇവിടെ ഇനി അനുമതി ഉണ്ടായിരിക്കുകയുള്ളൂ. വലിയ പരിപാടികള്‍ അനുവദിക്കില്ല.

SM Street

ട്രാഫിക് റെഗുലേറ്ററി അഥോറിറ്റി ഇതുസംബന്ധിച്ച തീരുമാനം നേരത്തെ കൈക്കൊണ്ടിരുന്നു. ഇതിന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. സ്ഥലത്ത് കസേര നിരത്തിയുള്ള പരിപാടികള്‍ നേരത്തെ വിലക്കിയിരുന്നു. സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി ഗ്രാനൈറ്റ് ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ സ്വതന്ത്രമായി വിശ്രമിക്കുമ്പോള്‍ പ്രതിഷേധ പരിപാടികള്‍ അലോസരമാവുന്നുവെന്ന പരാതിയും ഉണ്ടായിരുന്നു.

Kozhikode
English summary
Kozhikode Local News SM street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X