കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്പെയ്സ് പദ്ധതി മൂന്നാം വർഷത്തിലേക്ക്, ഉന്നത വിജയം നേടിയവരെ ആദരിക്കൽ 10ന്

  • By Desk
Google Oneindia Malayalam News

വടകര: വടകര നഗരസഭയുടെ വിദ്യാഭ്യാസ പദ്ധതിയായ സ്പെയ്സ് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് വിജയകരമായി മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പോയ വർഷത്തെ ഉന്നത വിജയികളെ ഈ മാസം പത്തിന് അനുമോദിക്കുമെന്ന് നഗരസഭാ വൈസ് ചെയർ പേഴ്സൺ പി.ഗീത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി,പ്ലസ് ടു,എൽ.എസ്.എസ്, യു.എസ്.എസ്,തുല്യതാ പരീക്ഷകളിൽ ഉയർന്ന വിജയമാണ് വടകര നഗര പരിധിയിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത്.

എസ്എസ്എൽസി പരീക്ഷയിൽ 177 വിദ്യാർത്ഥികളും, പ്ലസ് ടുവിന് 60 പേരും, എൽഎസ്എസിന് 95 പേരും, യുഎസ്എസിന് 56 പേരും, തുല്യതാ പരീക്ഷയിൽ 92 പേരും വിജയം വരിച്ചതായി ഇവർ വ്യക്തമാക്കി. ഈ വർഷം മുതൽ പ്രൈമറി ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി ലഘു ശാസ്ത്ര പരീക്ഷണങ്ങൾ,പ്ലസ്ടു വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനം,പുതിയാപ്പ് സംസ്‌കൃതം ഹയർ സെക്കണ്ടറി സ്കൂൾ കേന്ദ്രീകരിച്ച് വാന നിരീക്ഷണ കേന്ദ്രം, ഗണിത ലാബ്, എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് മോട്ടിഫിക്കേഷൻ ക്ലാസ്സുകൾ എന്നിവ നടപ്പിലാക്കും.

Space project

വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മ വളർത്താൻ സ്പെയ്സ് പദ്ധതിയിലൂടെ കഴിഞ്ഞതായും, വിദ്യാർത്ഥികളിലും, അധ്യാപകരിലും,രക്ഷിതാക്കളിലും, പൊതു സമൂഹത്തിലും പദ്ധതിക്ക് വലിയ തോതിൽ അംഗീകാരം ലഭിച്ചു കഴിഞ്ഞതായും ഇവർ അവകാശപ്പെട്ടു. 10ന് ഉച്ചക്ക് രണ്ടരക്ക് ടൗൺ ഹാളിൽ നടക്കുന്ന അനുമോദന ചടങ്ങ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉൽഘാടനം

നിർവ്വഹിക്കും.അക്കാദമിക് രംഗത്ത് സ്പെയ്സിന് ഊർജം പകർന്ന ഡയറ്റ് ഫാക്കൽറ്റി രാജൻ ചെറുവാട്ടിന് ചടങ്ങിൽ യാത്രയയപ്പ് നൽകും.വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി ഗോപാലൻ, കെ.ഗോപാലകൃഷ്ണൻ, സ്പെയ്സ് കോ-ഓർഡിനേറ്റർ കെ.സി.പവിത്രൻ,സ്പെയ്സ് വിദഗ്ദ്ധ സമിതി അംഗം ടി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News about space project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X