കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടി: വടകര സഹകരണ ആശുപത്രിക്ക് മുന്നിൽ ജീവനക്കാർ ധർണ്ണ ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

വടകര: സഹകരണ ആശുപത്രിക്ക് മുന്നിൽ ജീവനക്കാർ ധർണ്ണ ആരംഭിച്ചു. വടകര സഹകരണ ആശുപത്രി മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സി.ഐ.ടി.യു)വിന്റെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ രണ്ടു ദിവസ ധർണ്ണ ആരംഭിച്ചു.

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, അഞ്ചു വർഷത്തിലധികം സർവ്വീസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കുക, അർഹമായ ചികിത്സാ ആനുകൂല്യം അനുവദിക്കുക, ആശുപത്രി മാനേജ്മെന്റ് യൂണിയനുമായുണ്ടാക്കിയ കരാർ വ്യവസ്ഥ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആരംഭിച്ച ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ.മമ്മു ഉൽഘാടനം ചെയ്തു.

Strike

ഏരിയാ പ്രസിഡണ്ട് കെ.പി.സജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം.ബാലകൃഷ്ണൻ,സംസ്ഥാന കമ്മറ്റി അംഗം എം.എം.അശോകൻ,കെ.ഷൈബു,ഏരിയാ സെക്രട്ടറിഎ.പി.വിജയൻ,സി.എൻ.രമേശൻ എന്നിവർ പ്രസംഗിച്ചു.

Kozhikode
English summary
Kozhikode Local News; Strike infront of Vadakara co operative hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X