കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർത്ഥികൾക്ക് എസ്എഫ്ഐയുടെ പീഡനം; കോഴിക്കോട് സർവ്വകലാശാലയിൽ സംഭവിക്കുന്നത്...

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘട്ടനത്തെ റാഗിങായി ചിത്രീകരിച്ച് എസ്എഫ്‌ഐ പീഡിപ്പിക്കുകയാണെന്ന് ഫിസിക്കല്‍ എജ്യുക്കേന്‍ വിദ്യാര്‍ഥികള്‍. ഈ നില തുടര്‍ന്നാല്‍ മാനസികമായി തളര്‍ന്നിരിക്കുന്ന വിദ്യാര്‍ഥികള്‍ ചെയ്‌തേക്കാവുന്ന ഏത് കടുംകൈക്കും ഉത്തരവാദി എസ്എഫ്‌ഐയും ഇടത് സര്‍വിസ് സംഘടനകളും ആയിരിക്കുമെന്നും അവര്‍ വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു.

എസ്എഫ്‌ഐയുടെ രാട്രീയ ഇംഗിതങ്ങള്‍ക്ക് വിധേയപ്പെടാത്തതിനെ തുടര്‍ന്ന് 10 വിദ്യാര്‍ഥികളുടെ തുടര്‍പഠനം പൂര്‍ണമായും മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ ഇഫ്താറിനോട് അനുബന്ധിച്ചു നടന്ന സംഘര്‍ഷം ഇവര്‍ റാഗിങായി ചിത്രീകരിക്കുകയാണ്. ഈ സംഭവം വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന് പൊലീസും സര്‍വകലാശാലയും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ തന്നെ പിജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പ്രവര്‍ത്തകനെ ഉപയോഗിച്ച് യുജിസിക്ക് റാഗിങ് പരാതി നല്‍കുകയായിരുന്നു എസ്എഫ്‌ഐ.

University of Calicut

സര്‍വകലാശാലാ ഹോസ്റ്റലില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥികള്‍ എത്തിയതോടെ എസ്എഫ്‌ഐക്ക് അവിടെയുണ്ടായിരുന്ന ശക്തികുറഞ്ഞതാണ് പകപോക്കലിന് കാരണം. ഡോ. എം. അബ്ദുസ്സലാം വി.സി ആയിരുന്നപ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് അവിടെ പ്രവേശനം അനുവദിച്ചത്. ഇത് തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് എതിരാവുമെന്നുകണ്ട എസ്എഫ്‌ഐ ഹോസ്റ്റലില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.

ഇതാണ് ഇഫ്താര്‍ ദിനത്തിലെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. സിന്‍ഡിക്കേറ്റിലും സര്‍വകലാശാലയിലുമുള്ള സ്വാധീനം ഉപയോഗിച്ച് എസ്എഫ്‌ഐക്കാര്‍ ഇത് റാഗിങാക്കി മാറ്റുകയും പകപോക്കുകയും ചെയ്യുകയായിരുന്നു. ഇടത് സിന്‍ഡിക്കേറ്റിന് അനഭിമതനായ ഫിസിക്കല്‍ എജ്യുക്കേന്‍ ഡയരക്റ്റര്‍ വരെ ഇത്തരത്തില്‍ പകപോക്കലിന് ഇരയായി. അദ്ദേഹം ഇപ്പോള്‍ നിര്‍ബന്ധിത അവധിയിലാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് നിയമക്കുരുക്കുകള്‍ കാരണം പിജി പ്രവേശനം ലഭിക്കാതായി. കോടതിയെ സമീപിച്ചപ്പോള്‍ സ്‌പോട്ട് അഡ്മിഷന്‍ നല്‍കാനുള്ള ഉത്തരവ് ലഭിച്ചു. എന്നാല്‍ ഇതും പുതിയ ഇടതനുകൂല ഡയരക്റ്റര്‍ നിഷേധിച്ചു. പട്ടികജാതി വിഭാഗത്തിലടക്കമുള്ള കുട്ടികളുടെ തുടര്‍പഠനം അതിനാല്‍ പ്രതിസന്ധിയിലാണ്. വിദ്യാര്‍ഥികളും മാനസികമായി തളരുകയാണ്.

അതിനാല്‍ എന്തെങ്കിലും തരത്തിലുള്ള ദുരന്തമുണ്ടായാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എസ്എഫ്‌ഐക്കും ഇടതനുകൂല സര്‍വിസ് സംഘടനകള്‍ക്കും ആയിരിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കെ. അരുണ്‍ കുമാര്‍, കെ.കെ ജാബിര്‍, ടിബിന്‍ അഗസ്റ്റിന്‍, അഖില്‍ എം.കെ, മുബരിഷ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News: Students against SFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X