Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരിക്കിലാട് സഹകരണ കോളജിലെ സംഘർഷം; എസ്എഫ്ഐ-എബിവിപി പ്രവർത്തകർ അറസ്റ്റിൽ, 25 പേർക്കെതിരെ കേസ്!

വടകര: സഹകരണ കോളേജിലെ സംഘർഷം-അറുപതോളം പേർക്കെതിരെ കേസ്. കുരിക്കിലാട് സഹകരണ കോളജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ,ഏബിവിപി പ്രവർത്തകരായ അറുപതോളം പേർക്കെതിരെ വടകര പോലീസ് കേസ്സെടുത്തു.

ഏബിവിപി പ്രവർത്തകനായ വിഷ്ണു എസ് രാജീവിനെ അടിച്ചു പരിക്കേൽപ്പിച്ച പരാതിയിൽ ആറു എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പടെ 21 പേർക്കെതിരെയും, എസ്എഫ്ഐ പ്രവർത്തകനായ അമൃത് ലാലിനെ അക്രമിച്ച പരാതിയിൽ കണ്ടാലറിയാവുന്ന 25 ഓളം പേർക്കെതിരെയുമാണ് കേസ്സെടുത്തത്.

M Kedarnath

പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ച വിവരം അറിഞ്ഞെത്തിയ ആർ.എസ്.എസ് കാര്യവാഹ് സുജിത്തിനെ ആശുപത്രിക്കുള്ളിൽ വെച്ച് അടിച്ചു പരുക്കേൽപ്പിച്ചെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ,എസ്.എഫ്.ഐ പ്രവർത്തകരായ 11 ഓളം പേർക്കെതിരെയും,എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അഖിലിനെ ആക്രമിച്ച പരാതിയിൽ 2 പേർക്കെതിരെയുമാണ് കേസ്സെടുത്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് കോളേജിൽ സംഘർഷം ഉണ്ടായത്.ഇതേ തുടർന്ന് രണ്ടു ദിവസത്തേക്ക് കോളേജ് അടച്ചിട്ടിരിക്കുകയാണ്. സംഘർഷവുമായി ബന്ധപ്പെട്ട് പതിമൂന്നോളം പേർക്കാണ് പരുക്കേറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+