Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ്; വ്യാജപ്രരണം, ജനങ്ങളെ കബളിപ്പിക്കുന്നു!

പേരാമ്പ്ര: ഇല്ലാത്ത ഭരണനേട്ടത്തെ കുറിച്ച് കോടികള്‍ ചെലവിട്ട് പരസ്യം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ നികുതിപ്പണമെടുത്ത് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണ്. ഭരണ നിര്‍വഹണത്തില്‍ കേരളം ഒന്നാമതെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്.

അസത്യം പ്രചരിപ്പിച്ച് അധികകാലം പിണറായി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാകില്ല. ജനാധിപത്യവും മതേതരത്വവും ചവിട്ടിമെതിച്ച് മുന്നോട്ട് പോവുന്ന കേന്ദ്ര സര്‍ക്കാരിനെ ജനം മടുത്തിരിക്കുകയാണ്. രാജ്യം കണ്ട വന്‍ അഴിമതിയാണ് റഫേല്‍ ഇടപാട്. റിലയന്‍സിന്റെ കടലാസ് കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

T Siddique

ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി അധ്യക്ഷത വഹിച്ചു. കെ. ബാലരായണന്‍, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, ഇ.വി. രാമചന്ദ്രന്‍, പി. വാസു, കെ.കെ. വിനോദന്‍, ഇ. അശോകന്‍, വി. അബ്ദുല്‍ റസാഖ്, രാജേഷ് കീഴരിയൂര്‍, ശൈലജ ചെറുവോട്ട്, എന്‍.പി. വിജയന്‍, പി.എം. പ്രകാശന്‍, ജിതേഷ് മുതുകാട്, വാസു വേങ്ങേരി, ഇ.ടി. സരീഷ്, മോഹന്‍ദാസ് ഓണിയില്‍, എസ്. സുനന്ദ്, രാജന്‍.കെ.പുതിയേടത്ത് എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+