കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബ്രൂവറി എല്‍ഡിഎഫിന്റെ റാഫേല്‍, അഴിമതി മന്ത്രിമാര്‍ക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് ടി സിദ്ദിഖ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എല്‍ ഡി എഫിന്റെ റാഫേലാണ് ബ്രൂവറി അഴിമതിയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ്. ബി ജെ പി സര്‍ക്കാരില്‍ നിര്‍മ്മല സീതാരാമന്‍ നടത്തുന്ന അഴിമതി റോളാണ് കേരളത്തില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റേത്. മുഖ്യമന്ത്രിയുടെ അഴിമതി തീരുമാനങ്ങള്‍ നടപ്പാക്കുന്ന ഏജന്റായി ടി പി രാമകൃഷ്ണന്‍ മാറി. നവകേരള നിര്‍മ്മിതിക്കു പകരം മദ്യകേരള നിര്‍മ്മിതിയാണ് സംസ്ഥാനത്ത് നടക്കുന്നത്.

<strong>വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മരിച്ചത് അച്ഛനും മകനും ബന്ധുവും</strong>വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മരിച്ചത് അച്ഛനും മകനും ബന്ധുവും

കോഴിക്കോട്ടുകാരനായ എക്‌സൈസ് മന്ത്രി ഇതിന് മുഖ്യകാര്‍മികത്വം വഹിക്കുന്നത് ഖേദകരമാണ്. പ്രതിപക്ഷ നേതാവിന്റെ പത്തു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ മന്ത്രി ഒളിച്ചു കളിക്കുകയാണ്. അഴിമതി പണം തൊണ്ടയില്‍ കുരുങ്ങിയതിനാലാണ് എക്‌സൈസ് മന്ത്രിക്ക് ഉത്തരം നല്‍കാനാവാത്തത്. ബ്രൂവറിയില്‍ അഴിമതിയില്ലെങ്കില്‍ ഉത്തരം നല്‍കാനുള്ള ആര്‍ജ്ജവം മന്ത്രിക്കുണ്ടാകുമായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു.

T Sidique

ബ്രൂവറി അഴിമതിക്കെതിരെ കലക്‌ട്രേറ്റിലും പേരാമ്പ്രയിലും പ്രതിഷേധസമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നിര്‍ദയമായ നരനായാട്ടാണ് പോലീസ് നടത്തിയത്. അഴിമതിക്കെതിരെയുള്ള ജനാധിപത്യ സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ബ്രൂവറി അഴിമതിക്കെതിരെയും അഴിമതി ആരോപണ വിധേയനായ മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും.

സംസ്ഥാനത്ത് മഹാഅഴിമതിയുടെ കുംഭകോണം തീര്‍ത്ത് മുന്നോട്ടു പോകുന്ന സര്‍ക്കാരിനെതിരെ ജില്ലാ തലത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നടത്തുമെന്നും സിദ്ദിഖ് അറിയിച്ചു. സെറ്റോ ചെയര്‍മാന്‍ ബാലകൃഷ്ണനെതിരെയുള്ള നടപടി ഉദ്യോഗസ്ഥരുടെ തികഞ്ഞ ധിക്കാരവും അഹങ്കാരവുമാണ്. ബന്ധപ്പെട്ട അധ്യാപകനെതിരെ നടപടിയെടുക്കാതെ സെറ്റോ ചെയര്‍മാനായ ബാലകൃഷ്ണനെതിരെ നടപടിയെടുത്തത് പകപോക്കലിന്റെ ഭാഗമായാണ്.

ഈ നടപടിക്ക് സി പി എം നേതൃത്വം കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തൂ. വാര്‍ത്താസമ്മേളനത്തില്‍ കെ പി സി സി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍, നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ. പി എം നിയാസ്, കെ പി ബാബു, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, രമേശ് നമ്പിയത്ത് എന്നിവര്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News; T Sidique against LDF government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X