Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസിനെതിരായ ആരോപണങ്ങള്‍ അഭാരതീയ ആശയങ്ങളില്‍ നിന്ന്: തരുണ്‍ വിജയ്‌

കോഴിക്കോട്: ഭാരതം ഹിന്ദുഭൂരിപക്ഷമായി നിലനില്‍ക്കുന്നത് കൊണ്ടാണ് സ്വാതന്ത്ര്യവും ജനാധിപത്യവും ബഹുസ്വരതയും ആവിഷ്‌കാര സ്വാതന്ത്ര്യവും നിലനില്‍ക്കുന്നതെന്ന് പാഞ്ചജന്യ വാരിക മുന്‍ പത്രാധിപരും മുന്‍ എംപിയുമായ തരുണ്‍ വിജയ് പറഞ്ഞു. ഹിന്ദുഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ ഭാരതത്തിനും അയല്‍ രാജ്യങ്ങളുടെ അവസ്ഥ വന്നുചേരും. സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളെപ്പോലെ കഴിയേണ്ടിവരുന്ന സാഹചര്യം ഉണ്ടാകും. ആവിഷ്‌കാര സ്വാതന്ത്ര്യവും ഉന്നതമായ മാനവിക മൂല്യങ്ങളും ജനാധിപത്യവും നിലനില്‍ക്കാന്‍ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഉത്തരവാദിത്തമേറ്റെടുക്കണം.

ഹിന്ദുത്വം എല്ലാ ചിന്തകളെയും സമന്വയിപ്പിക്കുന്നു. മതവിശ്വാസിക്കും വിശ്വാസമില്ലാത്തവര്‍ക്കും വിഗ്രഹാരാധകനും വിഗ്രഹ നിഷേധിക്കും അവരവരുടെ വിശ്വാസം വെച്ചുപുലര്‍ത്താനുള്ള സ്വാതന്ത്ര്യം അത് അനുവദിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പകരം മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍ സ്ഥാനം പിടിക്കുകയാണ്. വ്യാജ വാര്‍ത്തകളും കള്ളപ്രചാരണവും മാധ്യമരംഗത്ത്ഏ റിവരികയാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ മഹത്തായ മൂല്യം ഉള്‍ക്കൊള്ളാതെ അതിനെ ദുരുപയോഗം ചെയ്യുകയാണ്. ഹിന്ദു എന്ന പദത്തെ പാകിസ്താനുമായി ബന്ധപ്പെടുത്തി പ്രസംഗിച്ചതിലൂടെ ഭാരത സൈന്യത്തെയും ഭാരത മൂല്യങ്ങളെയും അവഹേളിക്കുകയാണ് ചെയ്തത്.

tarunvijay-

1922 ല്‍ ആര്‍എസ്എസ് സ്ഥാപിക്കപ്പെട്ടു എന്നു പ്രസംഗിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ശശിതരൂര്‍ ഉന്നയിച്ചത്. അഭാരതീയ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട മനസ്സുകളില്‍ നിന്നാണ് ഇത്തരം ആരോപണങ്ങളുയരുന്നത്. ഭാരതത്തിന്റെ മഹത്തായ മൂല്യങ്ങളെയും ദര്‍ശനങ്ങളെയും അവഹേളിക്കുകയാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍. നമ്മുടെ സംസ്‌കാരത്തിന്റെയും ഭാഷയുടെയും മഹത്വം തിരിച്ചറിയാത്തവരാണ് ഇത് പ്രചരിപ്പിക്കുന്നത്. അഭാരതിയവും കോളനിവല്‍ക്കരിക്കപ്പെട്ടതുമായ ചിന്തകള്‍ക്കെതിരെ ബൗദ്ധിക മുന്നേറ്റമുണ്ടാകണം. ഭാരതം ഒരിക്കലും മതരാഷ്ട്ര ചിന്തയെ അനുകൂലിച്ചിട്ടില്ല. ഏതു മതവിശ്വാസം അനുസരിച്ച് ജീവിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രം, രാജ്യം, ദേശീയത എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ധാരണയില്ലാത്തവരാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+