Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവരും കര്‍മരംഗത്ത്; ഇലക്ട്രൊണിക് ഉപകരണങ്ങള്‍ കേടുവന്നവര്‍ക്ക് ടെക്‌നിഷ്യന്‍ അസോസിയേഷന്റെ സഹായം

കോഴിക്കോട്: പ്രളയ ദുരന്തത്തില്‍ തങ്ങളുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കേടുവന്നവര്‍ക്ക് അവ പരിശോധിക്കാനും പ്രാഥമിക റിപ്പയര്‍ നടത്താനും കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് സര്‍വിസ് ടെക്‌നിഷ്യന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയത് അനുഗ്രഹമായി. കോഴിക്കോട് ജില്ലാഭരണകൂടം എന്‍ഐടിയുമായി ചേര്‍ന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും കണ്ണാടിക്കലിന് സമീപവും റിപ്പയര്‍ ക്യാംപുകള്‍ ആരംഭിച്ചിരുന്നു. ഹരിതകേരളം മിഷനും ഐ റ്റി ഐകളുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തനം. ഇതിനു തുടര്‍ച്ചയായാണ് ടെക്‌നിഷ്യന്‍സ് അസോസിയേഷന്റെ രംഗപ്രവേശം.

സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എ സുന്ദരന്‍, ജില്ലാ പ്രസിഡന്റ് കെ ബാബു, സെക്രട്ടറി അനില്‍കുമാര്‍ പി.എം, ട്രഷറര്‍ ഗോപിനാഥന്‍ പി.വി എന്നിവരുടെ നേതൃത്വത്തിലാണ് ടെക്‌നിഷ്യന്‍മാര്‍ ഉപകരകണങ്ങള്‍ സഹിതം എത്തിയത്. കുട്ടികളെ ഉപകരണങ്ങള്‍ നന്നാക്കാന്‍ സഹായിക്കാനും ഇവര്‍ തയ്യാറായി. പി ഡബ്ല്യൂ ഡി ഇലക്ട്രോണിക് വിഭാഗത്തിന്റെ സഹായത്തോടെ എന്‍ ഐ ടിയുമായി ചേര്‍ന്ന് നടത്തിയ ക്യാംപ് സമാപിച്ചു.

Flood

ദുരിതം വിതച്ച മേഖലകളില്‍ സംഘടനയുടെ സേവനം തുടര്‍ന്നും എത്തിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഹരിതകേരളം മിഷന്‍ ഏകോപനം നടത്തും. നിര്‍മാണ കമ്പനികളും സര്‍വിസ് ഫീസ് വാങ്ങാതെ റിപ്പയര്‍ സേവനങ്ങളാണ് ചെയ്തത്. രണ്ട് കേന്ദങ്ങളിലായി 145 രജിസ്‌ട്രേഷന്‍ ലഭിച്ചതില്‍ 112 എണ്ണവും നന്നാക്കി. ടെക്‌നീഷ്യന്‍മാരുടെ സേവനം ഏറെ ഉപകാരപ്പെട്ടതായി എന്‍ ഐ ടി അസോ. പ്രഫ. ഡോ. ജി. ജഗദാനന്ദ്, അസി. പ്രഫസര്‍ ധനരാജ് കെ.ജെ, പിഡബ്ല്യുഡി അസി. എന്‍ജിനിയര്‍ ജിതേഷ് പി, ഹരിതകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ പി. പ്രകാശ് എന്നിവര്‍ പറഞ്ഞു.



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.


Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08


keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+