താമരശ്ശേരി-ചുങ്കം മിനി ബൈപ്പാസ്: നവീകരണം യാഥാര്‍ഥ്യമാകുന്നു, നവംബര്‍ മാസത്തോടെ നിര്‍മാണം!!
താമരശേരി: ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന താമരശ്ശേരിക്ക് ആശ്വാസമായി മിനി ബൈപ്പാസ് നവീകരണ പ്രവൃത്തി യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിയുടെ നവീകരണ പ്രവൃത്തിയുടെ ടെണ്ടര്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് രണ്ടരക്കോടിയാണ് അനുവദിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഒക്ടോബര്‍-നവംബര്‍ മാസം പ്രവൃത്തി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാരാട്ട റസാക്ക് എംഎല്‍എ പറഞ്ഞു.
കോഴിക്കോട്-ബംഗളൂരു ദേശീയപാത കടന്നു പോകുന്ന താമരശ്ശേരി ടൗണ്‍ ഗതാഗത കുരുക്കിലമര്ന്നിട്ട്് കാലങ്ങളായി. ദിനംപ്രതി പെരുകി വരുന്ന വാഹനങ്ങളെ ഉള്‍ക്കൊള്ളാനാകാതെ ടൗണിലെത്തുന്ന വാഹന യാത്രക്കാര്‍ മണിക്കൂറുകള്‍ റോഡില്‍ കുടുങ്ങുന്നത് പതിവാണ്. തുടര്‍ന്നാണ് ഗതാഗത കുരുക്കിന് പരിഹാരമായി മിനി ബൈപ്പാസ് നവീകരിക്കുക എന്ന ആശയം ഉയര്‍ന്നു വന്നത്. താമരശ്ശേരി ബസ്ബേക്ക് സമീപത്ത് നിന്നാരംഭിച്ച് കൊയിലാണ്ടി റോഡില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്ത്് അവസാനിക്കുന്നതാണ് നിലവിലുള്ള മിനി ബൈപ്പാസ് റോഡ്. ഓവുചാല്‍ നവീകരണം, റോഡ് വീതി കൂട്ടല്‍, ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ടാറിങ് തുടങ്ങിയവയാണ് നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുക. റാഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കല്‍ നേരത്തെ ആരംഭിച്ചിരുന്നു. റോഡ് ആരംഭിക്കുന്ന ഭാഗത്താണ് ഇനി സ്ഥലം ഏറ്റെടുക്കാനുള്ളത്. ആവശ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജനപ്രതിനിധികളും വ്യാപാരികളും പദ്ധതിക്കായി രംഗത്തിറങ്ങാന്‍ തയ്യാറായതും നടപടികള്‍ക്ക് ആക്കം കൂട്ടി. റോഡിന്റെ തുടക്കം മുതല്‍ സര്‍വ്വേ നടത്തി ആവശ്യമായ സ്ഥലം ഏറ്റെടുത്താണ് റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്.

പ്രവൃത്തിയുമായി ബന്ധപ്പെട്ട് താമരശ്ശേരിയില്‍ സര്‍വ്വകക്ഷി യോഗം നടന്നു. മുഴുവന്‍ ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പൂര്‍ണ്ണ പിന്തുണ നിര്‍മ്മാണ പ്രവൃത്തിക്ക് നല്കാന് യോഗത്തില്‍ തീരുമാനമാനിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി മുഹമ്മദ്, മെമ്പര്‍മാരായ കെ സരസ്വതി, എ പി മുസ്തഫ, നവാസ് ഈര്‍പ്പോണ, ബിന്ദു ആനന്ദ് തുടങ്ങിയവരും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും, പൊതുമരാമത്ത് എഇ കണ്‍വീനറുമായി നിര്‍മാണ കമ്മിറ്റിയും രൂപീകരിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications