കുട്ടിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം; കൂട്ടു നിൽക്കാൻ മുക്കം എസ്ഐയും, പോലീസ് വക ഭീഷണി!
മുക്കം: മുക്കത്ത് രണ്ടാനമ്മയുടെ ബന്ധുക്കളുടെയും ക്രൂരമര്‍ദ്ദനത്തിനിരയായ പന്ത്രണ്ട് കാരന്റെ മൊഴിയെടുക്കാന്‍ വന്ന മുക്കം എ എസ് ഐ കുട്ടിയോടും ബന്ധുക്കളോടും മോശമായി പെരുമാറിയതതായി പരാതി. മൊഴിയെടുക്കാന്‍ കുട്ടിയുടെ അച്ഛന്റെ വീട്ടിലെത്തിയ മുക്കം സ്റ്റേഷനിലെ എ എസ് ഐ ബേബി മാത്യു കുട്ടിയെ ഭീഷണിപ്പെടുത്തുകയും പിതൃസഹോദരിയോട് അസഭ്യം പറഞ്ഞതുമായി കാണിച്ച് ബന്ധുക്കള്‍ വടകര റൂറല്‍ സൂപ്രണ്ട് പോലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ 19നാണ് മുക്കം നഗരസഭ തോട്ടത്തില്‍ കടവ് സ്വദേശിയായ പന്ത്രണ്ട് കാരനെ രണ്ടാനമ്മ ഷൈനിയും സഹോദരിയും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. മുക്കം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എ എസ് ഐ കുട്ടിയുടെ മൊഴിയെടുക്കാന്‍ കുട്ടിയുടെ പിതൃസഹോദരിയുടെ ആനക്കാം പൊയിലിലെ വീട്ടില്‍ എത്തിയത്.

പോലീസ് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പറഞ്ഞത് കള്ളമാണന്ന് പറയിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്. കുട്ടിയെ വെള്ളിമാടുകുന്ന് ജുവനല്‍ ഹോമിലേക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും കേസ് വേണമോ വേണ്ടയോ എന്ന് ചിന്തിക്കണമെന്ന് താക്കീത് ചെയ്തതായും ബന്ധുക്കള്‍ പരാതിപ്പെട്ടു. കുറ്റരോപിതരായ രണ്ടാനമ്മയുടെ അയല്‍വാസിയാണ് എ എസ് ഐ. കേസ് ഇല്ലാതാക്കാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നും അന്വേഷണത്തില്‍ തൃപ്തരല്ലാത്ത സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ബന്ധുക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications