കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവള്ളൂർ വില്ലേജ് ഓഫീസ് സന്ദർശിക്കുന്നവരുടെ ദുരിതങ്ങൾക്ക് അറുതിയാവുന്നു; ഉദ്ഘാടനം ആഗസ്ത് 16ന്

  • By Desk
Google Oneindia Malayalam News

വടകര: വിവിധ ആവശ്യങ്ങൾക്കായി തിരുവള്ളൂർ വില്ലേജ് ഓഫീസ് സന്ദർശിക്കുന്നവരുടെ ദുരിതങ്ങൾക്ക് അറുതിയാവുന്നു. വാടകക്കെട്ടിടത്തിൽ മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് സൗകര്യപ്രദമായ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നു.വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 16ന് കാലത്ത് 10.30ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും.

<strong>ജില്ലകൾ തോറും മൊബൈൽ ടവർ കേബിൾ‍ മോഷണം; അവസാനം മലപ്പുറത്ത് കുടുങ്ങി, പ്രതി അറസ്റ്റിൽ!</strong>ജില്ലകൾ തോറും മൊബൈൽ ടവർ കേബിൾ‍ മോഷണം; അവസാനം മലപ്പുറത്ത് കുടുങ്ങി, പ്രതി അറസ്റ്റിൽ!

സർക്കാർ ഭൂമിയിൽ പഞ്ചായത്ത് ഓഫീസിന് സമീപം നിർമ്മിതികേന്ദ്രം ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിച്ച കെട്ടിടത്തിലായിരുന്നു നേരത്തെ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ചോർച്ച വന്നപ്പോൾ ഓഫീസ് വാടകക്കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. ഏതാനും വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.

Village office

നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് മനോഹരമായ പുതിയ കെട്ടിടം പണി പൂർത്തിയായിട്ടു നാളുകളേറെയായി. താഴത്തെ നിലയിൽ ഓഫീസിന് സൗകര്യപ്രദമായ മുറികളും മുകളിൽ രണ്ട് ക്വാർട്ടേഴ്സുകളും ആണ് പണിതിരിക്കുന്നത്. ഓഫീസ് ഉൽഘാടനവുമായി ബന്ധപ്പെട്ട് നടന്ന സ്വാഗതസംഘ രൂപീകരണ യോഗം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി, തഹസിൽദാർ പി. കെ.സതീഷ് കുമാർ, എം.സി. പ്രേമചന്ദ്രൻ, വടയക്കണ്ടി നാരായണൻ, കുണ്ടാറ്റിൽ മൊയ്തു, കെ.കെ. കുമാരൻ, ഇ. കൃഷ്ണൻ, ആർ.കെ.ചന്ദ്രൻ, സി. നാണു തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം.മോഹനൻ ചെയർമാനും വില്ലേജ് ഓഫീസർ കെ.ആർ. ശാലിനി കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.ഹരിത പ്രോട്ടോകോൾ പൂർണ്ണമായും പാലിക്കുക പാലിച്ചുകൊണ്ട് പൂർണ്ണമായും ജൈവീകമായിട്ടായിരിക്കും ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുക.

Kozhikode
English summary
Kozhikode Local News about Thiruvalloor village office inaguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X