വീട്ടു പത്രങ്ങളുമായി ബ്ലോക്ക് പഞ്ചായത്ത് വാഹനം പുറപ്പെട്ടു ;പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ വഴിയിലൂടെ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്
വടകര: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ വഴിയിലൂടെ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്. മറ്റു സംഘടനകളും സ്ഥാപനങ്ങളും പൊതുവേ ഭക്ഷണം, വസ്ത്രം,പുതപ്പ്, മരുന്ന് തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വയനാട്ടിലെ ദുരിതബാധിതർക്ക് ആവശ്യമായ മുഴുവൻ വീട്ടു പാത്രങ്ങളും നൽകുകയാണ്. വയനാട് ജില്ലയിലെ ദുരിതബാധിത കുടുംബങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും കഴിക്കാനും ആവശ്യമായ പാത്രങ്ങളാണ് നൽകുന്നത്.
ഓരോ കുടുംബത്തിനും ഒരു ചെമ്പ് ,രണ്ട് പ്ലേറ്റ്, രണ്ട് ഗ്ലാസ് ,ഒരു ഡവറ, രണ്ട് തവി ,ഒരു മഗ് ,രണ്ട് സ്പൂൺ ഇവ അടങ്ങുന്ന കിറ്റ് ആണ് നൽകുന്നത്. 610 കുടുംബങ്ങൾക്ക് കിറ്റുകൾ നൽകും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള വീടുകൾ കയറിയാണ് ഇവ സംഘടിപ്പിച്ചത്. അംഗൻവാടി വർക്കർമാർ കോ-ഓർഡിനേറ്റർമാരായ 133 സ്ക്വാഡുകൾ ആണ് ഇവ സംഭരിച്ചത് വയനാട്ടിലേക്ക് പുറപ്പെട്ട പാത്രങ്ങൾ അടങ്ങിയ വണ്ടി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി ഫ്ലാഗ്ഓഫ് ചെയ്തു.

വൈസ് പ്രസിഡണ്ട് സുമ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രളയ സമയത്ത് സന്നദ്ധ പ്രവർത്തനം നടത്തിയ വിവാ ഖത്തർ പ്രതിനിധികളായ അൻവർ ബാബു , കെ.സത്താർ, സന്നദ്ധ പ്രവർത്തകരായ യു.നാസർ, മുനീർ സേവന, വി.ഷഹാസ്, എ.സഫ് നാസ്, എൻ.വി.അൻവർ, പി.പി.അഷ്റഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മലയിൽ ആസ്യ, പി.കെ.ദിവാകരൻ, സി.ബാലൻ,വടയക്കണ്ടി നാരായണൻ,വിനോദ് ചെറിയത്ത്, വള്ളിൽ ശ്രീജിത്ത്, കെ.ശശി, സലിം മണിമ, എൻ.പി. തസ്ലീമ സംസാരിച്ചു.പാത്രങ്ങളുടെ കിറ്റുകൾ വയനാട് ജില്ലാ കലക്ടർക്ക് കൈമാറും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications