കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഗരം ഗതാഗതകുരുക്കില്‍ മുറുകുന്നു, ശക്തമായ നടപടി വേണമെന്ന് ആവശ്യം പാര്‍ക്കിംഗിനായി അനുവദിച്ച സ്ഥലം കച്ചവട കേന്ദ്രങ്ങളാക്കിയതായി പരാതി

  • By Desk
Google Oneindia Malayalam News

വടകര : നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി അനുവദിച്ച സ്ഥലം കച്ചവട കേന്ദ്രങ്ങളാക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് നഗരത്തെ ഗതാഗത കുരുക്കിലേക്ക് മുറുക്കുന്നു. പല കെട്ടിടങ്ങള്‍ക്കും ലൈസന്‍സ് അനുവദിച്ച് നല്‍കുന്ന സമയങ്ങളില്‍ കൃത്യമായി പാര്‍ക്കിംഗ് കേന്ദ്രം കാണിച്ചതിന് ശേഷമാണ് അനുമതി നല്‍കുന്നത്.

എന്നാല്‍ പിന്നീട് അത്തരം സ്ഥലങ്ങള്‍ കച്ചവട കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ നടപടിയടുക്കണമെന്നാണ് ആവശ്യം. വടകര നഗരത്തില്‍ നിരവധി സ്ഥാപനങ്ങളാണ് ഇത്തരം നിയമലംഘനം ചെയ്ത് കച്ചവടം ചെയ്യുന്നതെന്നാണ് പരാതി. വലിയ കെട്ടിടം ഉപയോഗിച്ച് നടത്തുന്ന ഒറ്റ സ്ഥാപനങ്ങള്‍, ബഹുനില കെട്ടിടത്തില്‍ ചെറിയ സ്ഥാപനങ്ങള്‍ അടക്കമുള്ളവ ഈ നിയമ ലംഘനം തുടരകുയാണ്.

Traffic

ആഘോഷ നാളുകളില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ വാഹനങ്ങള്‍ ദേശീയപാതയോരത്തും മറ്റും നിര്‍ത്തുന്നത് വലിയ ഗതാഗത കുരുക്കിനാണ് കാരണമാകുന്നത്. കെട്ടിടങ്ങള്‍ക്ക് അടിയില്‍ പാര്‍ക്കിംഗ് കേന്ദ്രമെന്ന് കാണിച്ചാണ് ലൈസന്‍സ് അനുമതിക്കായി അപേക്ഷ നല്‍കി നേടുന്നത്. എന്നാല്‍ പിന്നീട് ഈ സ്ഥലം ഗോഡൗണുകളായും മറ്റും ഉപയോഗിക്കുകയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന രീതിയില്‍ ചല ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും ഹെല്‍ത്ത് വിഭാഗം ലൈസന്‍സ് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ഇത്തരം നിയമ ലംഘനങ്ങള്‍ നിരവധിയാണെന്ന് മനസിലായിട്ടുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നത് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള സമ്മര്‍ദ്ദമാണെന്നും ആക്ഷേപവും ഉയര്‍ന്നിരിക്കുകയാണ്. പല സ്ഥാപനങ്ങളുടെ മേധാവിയും നഗരസഭയിലെ പല ജനപ്രതിനിധികളുമായുള്ള അവിഹിത ബന്ധവും, അവര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍ നടത്തുന്നതുമാണ് ഇതിന് കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അതേസമയം പോലീസ് ഉദ്യോഗസ്ഥര്‍ നഗരത്തിലെ വിവിദ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ വാഹനം റോഡില്‍ പാര്‍ക്ക് ചെയ്‌തെന്നാരോപിച്ച് പിഴ ഈടാക്കുകയാണ് ചെയ്യുന്നത്. സ്ഥാപനങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് പറഞ്ഞാലും പിഴ ഈടാക്കാതെ പോലീസ് വിടാറുല്ലെന്നും വാഹന ഉടമകള്‍ പറയുന്നു.

ട്രാഫിക് നിയന്ത്രണം വരുത്താനായി പല ക്രമീകരണങ്ങളും നഗരസഭയും, പോലീസും ചെയ്യുമ്പോള്‍ ഇത്തരം വലിയ നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. അതേസമയം വലിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ ചെറിയ സ്ഥാപനങ്ങള്‍ക്കെതിരെ മാത്രമാണ് ഇത്തരം നടപടിയെടുക്കുന്നതെന്നും പരാതിയുണ്ട്. നിയമലംഘനം നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ജനപ്രതിനിധികളടക്കമുള്ളവര്‍ ശക്തമായ നടപടിയെടുക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്

Kozhikode
English summary
Kozhikode Local News traffic issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X