കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിഞ്ചോലമല ഉരുൾപൊട്ടൽ; സർക്കാരിന് വീഴ്ചപറ്റി, രൂക്ഷ വിമർശനവുമായി യുഡിഎഫ് രംഗത്ത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു വന്‍ വീഴ്ച സംഭവിച്ചതായി യുഡിഎഫ്. ദുരന്തസ്ഥലം സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളാക്കിയ സ്‌ക്കൂളുകളില്‍ നിന്നും താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്.

ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം വിതം സാമ്പത്തിക സഹായവും കൃഷിഭൂമിയും വീടും നിര്‍മിച്ചു നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തിനു യു ഡി എഫ് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അനധികൃത തടയണ നിര്‍മിക്കാന്‍ ഒത്താശ നല്‍കിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കു ദുരന്തത്തില്‍ വ്യക്തമായ പങ്കുണ്ട്.

Rain

ജനപ്രതിനിധികളോട് ആലോചന പോലും നടത്താതെ തടയണ നിര്‍മിക്കുന്ന പ്രദേശത്തേക്ക് റോഡിനു ഫണ്ട് അനുവദിച്ച സ്ഥലം എം എല്‍ എയുടെ നീക്കങ്ങള്‍ സംശയാസ്പദമാണ്. സി പി എമ്മിന്റെ പങ്കു പുറത്താകുമെന്ന ഭയത്തലാണ് ദുരന്തത്തെ കുറിച്ച് പ്രാഥമിക അന്വേഷണം പോലും നടത്താത്. പരിസ്ഥിതി ആഘാതം നേരിട്ട വിവിധ വാര്‍ഡുകളിലെ കുടുംബങ്ങള്‍ വീടുകളിലേക്ക് തിരിച്ചു പോകാനാവാതെ ഭീതിയിലാണ്.

ഇവരുടെ പുനരധിവാസം കൂടി ഉള്‍പ്പെടുത്തി കട്ടിപ്പാറ പഞ്ചായത്തിലേക്ക് പ്രത്യേകപാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നും വൈദ്യുതിയും കുടുവെള്ളവും പൂര്‍ണ്ണമായും പുനസ്ഥാപിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പി വി അന്‍വര്‍ എം എല്‍ എയുടെ വാട്ടര്‍ തീം പാര്‍ക്കിനുള്ള താല്‍ക്കാലിക സ്റ്റോപ്പ് മെമ്മോ സ്ഥായിയാക്കിയില്ലെങ്കില്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടി വരുന്നെമും കൂട്ടിചേര്‍ത്തൂ.

യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എം എ റസാഖ് മാസ്റ്റര്‍, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍പാണ്ടികശാല, കെ കെ നാരായണന്‍ (കേരളാ കോഗ്രസ് എം), സി വീരാന്‍കുട്ടി (കേരള കോണ്‍ഗ്രസ് ജെ ) ബാബു (ആര്‍ എസ് പി ) എന്നിവര്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News about UDF against Kerala Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X