Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര ഇനി ക്ലീൻ സിറ്റി... ക്ലീൻ സിറ്റി - ഗ്രീൻ സിറ്റി - സീറോ വേസ്റ്റ് പദ്ധതിക്ക് അംഗീകാരം

കോഴിക്കോട്: വടകര നഗരസഭയുടെ ക്ലീൻ സിറ്റി - ഗ്രീൻ സിറ്റി - സീറോ വേസ്റ്റ് പദ്ധതിക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ കൺട്രോൾ ബോർഡിന്റെ അവാർഡ് ലഭിച്ചു. പദ്ധതി പ്രവർത്തനം തുടങ്ങി അഞ്ച് മാസക്കാലമായപ്പോഴേക്കും ഇത്തരത്തിലൊരു അംഗീകാരം ലഭിച്ചത് ശ്രദ്ധേയമാണ്. അജൈവ പാഴ്‌വസ്തുക്കൾ തരംതിരിക്കുന്നതിനു വേണ്ടി കണ്ടെത്തി പ്രവൃത്തി തുടങ്ങിയM RF നെ തിരെ പ്രതിഷേധം നടക്കുന്നതിനിടയിലും നഗരസഭയ്ക്ക് ലഭിച്ച ഈ അംഗീകാരത്തിന് മാറ്റ് കൂട്ടുന്നു.

കുടുംബ ശ്രീയുടെ നേതൃത്വത്തിൽ രൂപീകൃതമായ ഹരി തകർമ്മ സേനയുടെ പ്രവർത്തന മികവും നഗരസഭ ആവിഷ്ക്കരിച്ച വിവിധ തരത്തിലുള്ള ഉറവിടമാലിന്യ സംസ്ക്കരണ സംവിധാനങ്ങളുമാണ് നഗരസഭയെ അംഗീകാരത്തിന്റെ നിറവിൽ എത്തിച്ചത്.വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ച് തരംതിരിച്ച് റീസൈക്ലിങ്ങിന് വിധേയമാക്കുന്നതിനു വേണ്ടികൃത്യതയാർന്ന പ്രവർത്തനങ്ങളിലൂടെ യാണ് സീറോ വേസ്റ്റ് പദ്ധതി മുന്നേറുന്നത്.

Vadakara Municipality

മികച്ച മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 1989 മുതൽ എല്ലാ വർഷവും നൽകി വരുന്ന അവാർഡാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെഅവാർഡ്.വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും നേരിൽ കണ്ട് മനസിലാക്കിയുമാണ് അവാർഡ് നിർണ്ണയം നടത്തിയത്.സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനമാണ് നഗരസഭയ്ക്ക് ലഭിച്ചത്.

മുൻ കാലങ്ങളിലൊന്നും തന്നെ ഇത്തരം അംഗീകാരങ്ങളൊന്നും തന്നെ നഗരസഭയെ തേടി വന്നിട്ടില്ല എന്നത് വസ്തുതയാണ്. ജനകീയ പങ്കാളിത്തത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെ മാതൃകാ പരമായ ചരിത്രം തീർത്ത് മാലിന്യ സംസ്ക്കരണത്തിന് പുതുവഴികൾ കണ്ടെത്തിയ വടകര നഗരസഭയ്ക്ക് കിട്ടിയ അവാർഡ് പ്രൌഢ ഗംഭീരമായ ചടങ്ങിൽ നിന്ന് നഗരസഭ പ്രതിനിധികൾ ഏറ്റുവാങ്ങി.

തിരുവനന്തപുരംവൈലോപ്പിള്ളി സംസ്കൃതി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ബഹു: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.കെ .ടി ജലീൽ അവർ കളിൽ നിന്നും നഗരസഭ ചെയർമാൻ ശ്രീ.കെ.ശ്രീധരൻ, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ.പി.ഗിരീശൻ, കൗൺസിലർ.ടി. കേളു ,നഗരസഭ സിക്രട്ടറി കെ.യു. ബിനി, ജെഎച്ച്മ ഐ ഷൈനി പ്രസാദ്ണ, മണലിൽ മോഹനൻ, പി.ജി.അജിത്ത് ,' ടി.പി.ബിജു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+