കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എൽഡിഎഫ് ഭരണത്തിലുള്ള വളയത്തും ഭരണ മുന്നണിയിൽ ഭിന്നത; വളയം ഫെസ്റ്റിനെ ചൊല്ലി വാക്കേറ്റം, തർക്കം...

  • By Desk
Google Oneindia Malayalam News

നാദാപുരം: ലൈഫ് ഭവന പദ്ധതി ക്രമക്കേട്, മാലിന്യ പ്രശ്നം, ഫെസ്റ്റ് നടത്തിപ്പ് തുടങ്ങിയ കാര്യങ്ങൾ ഉയർത്തി വളയം ഗ്രാമ പഞ്ചായത്തിനെതിരെ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി വളയത്ത് നടത്തിയ സായാഹ്ന ധർണ്ണ മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ടിഎംവി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കെ ചന്ദ്രൻ മാസ്റ്റർ, ടി.ടി.കെ ഖാദർ ഹാജി, പി.കെ ശങ്കരൻ, സി.വി കുഞ്ഞബ്ദുല്ല, ഇ.കെ ചന്തമ്മൻ, ഇ.അമ്മദ് ഹാജി, കോറോത്ത് അഹമ്മദ് ഹാജി, രവീഷ് വളയം, സി.കെ അബൂട്ടി ഹാജി, സി.കെ ഉസ്മാൻ ഹാജി, പി മഹേഷ്, കെ.കെ ഇബ്രാഹിം, എ.പി ബാബു, സി.കെ ഷഹറാസ് പ്രസംഗിച്ചു.,

അതേസമയം എൽഡിഎ ഫ് ഭരണത്തിലുള്ള വളയത്തും ഭരണ മുന്നണിയിൽ ഭിന്നത. മെയ് മാസം നടത്തിയ വളയം ഫെസ്റ്റുമായും വികസന പ്രവർത്തനങ്ങളുടെ നടത്തിപ്പിനെ ചൊല്ലിയുമാണ് അംഗങ്ങൾ തമ്മിൽ ഭിന്നത ഉടലെടുത്തത്. മൂന്നുമാസം കഴിഞ്ഞിട്ടും ഫെസ്റ്റുമായി ബന്ധപ്പെട്ട സ്വാഗത സംഘം വിളിച്ചു ചേർക്കുകയോ കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്യാത്തതിനെതിരെ പ്രതിപക്ഷവും ഭരപക്ഷത്തെ ഒരു വിഭാഗവും എതിർപ്പുമായി രംഗത്തു വരികയായിരുന്നു.

UDF protest

ഇതേ തുടർന്ന് രണ്ടു ദിവസം മുമ്പ് നടന്ന ഭരണ സമിതി യോഗം പ്രസിഡണ്ട് അനുകൂലികളും വൈസ് പ്രസിഡണ്ടും തമ്മിൽ രൂക്ഷമായ വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു . പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കാൻ സംഘടിപ്പിച്ച ഫെസ്റ്റിൽ 260000 രൂപ സം ഘാടക സമിതിക്കു നൽകാമെന്ന വ്യവസ്ഥയിലാണ് കരാറുകാരന് ഫെസ്റ്റ് നടത്താനുള്ള സൗകര്യങ്ങൾ വിട്ടു നൽകിയത്. എന്നാൽ ഒരുരൂപ പോലും കമ്മിറ്റിക്കു ലഭിച്ചില്ലെന്നാണ് ആരോപണം. ഗേറ്റ് പാസായിരുന്നു സംഘാടക സമിതിയുടെ മറ്റൊരു വരുമാനം.

എന്നാൽ ഗേറ്റു പാസിനത്തിൽ ലഭിച്ച വരുമാനത്തിൽ 25000രൂപയും കരാറുകാരന്റെ ഇടനിലക്കാരനായ പുറമേരി സ്വദേശിക്ക് നൽകിയെന്നും ഇതു തിരിച്ചു പിടിച്ചില്ലെന്നും ആരോപിച്ചാണ് പ്രസിഡണ്ടും, വൈസ്‌പ്ര സിഡണ്ടും തമ്മിൽ ഭരണ സമിതി യോഗത്തിൽ തർക്കത്തിനിടയാക്കിയത്. കഴിഞ്ഞ മാസം തൃശൂർ മുതൽ കാസർകോട് വരെയുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ നിലവാരം വിലയിരുത്താൻ വകുപ്പ് മന്ത്രി കോഴിക്കോട് വിളിച്ചു ചേർത്ത യോഗത്തിൽ കഴിഞ്ഞ വർഷം മൂന്നു ശതമാനം പദ്ധതി വിഹിതം മാത്രംമേ ചെലവഴിച്ചുള്ളൂ എന്ന് കണ്ടെത്തുകയും സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പഞ്ചായത്തായി കണ്ടെത്തുകയും ചെയ്തിരുന്നു.

സ്ഥിരമായ എൻജിനീയറുടെ അഭാവമാണ് വികസന പദ്ധതികളെ പ്രതികൂലമായി ബാധിച്ചതെന്നായിരുന്നു കാരണമായി പറഞ്ഞിരുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്തിൽ എഞ്ചിനീയറെയോ ഓവർസിയറെയോ നിയമിക്കാൻ കഴിഞ്ഞിട്ടില്ല. വളയത്തെ മാലിന്യ പ്രശ്നം, ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിലെ അശാസ്ത്രീയത ഇതെല്ലാം ഭരണ കക്ഷിയിൽ തന്നെ അഭിപ്രായ വ്യത്യാസം രൂക്ഷമാക്കിയിരിക്കുകയാണ്. പഞ്ചായത്തിലെ കെടുകാര്യസ്ഥത ക്കെതിരെ അടുത്തമാസം മൂന്നിന് യുഡിഎഫ് പ്രക്ഷോഭവും പ്രഖ്യാപിച്ചിട്ടുണ്ട്.

മന്ത്രി തല അവലോകന യോഗത്തിൽ പഞ്ചായത്തുകൾ വിനയോഗിച്ച പദ്ധതി ചെലവിൽ സംസ്ഥാനത്ത് തന്നെ വളയം പിന്നോക്കമാണെന്ന് വ്യക്തമാക്കിയപ്പോൾ യോഗത്തിൽ പങ്കെടുത്തിരുന്ന എഞ്ചി നീയർ മൗനം പാലിച്ചത് മൂലമാണ് തെറ്റിദ്ധാരണ ഉണ്ടായതെന്ന് പഞ്ചായത്ത് ഭാരവാഹികൾ നാദാപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിണ്ടൻറ് എം സുമതി ,വൈസ് പ്രസിണ്ടൻറ് എൻ പി കണ്ണൻ, സെക്രട്ടറി കെ. മധു മോഹൻ ,പി എസ് പ്രീത ,കെ കെ വിനോദൻ എന്നിവർ വാർത്താ സമ്മേളനത്തി

Kozhikode
English summary
Kozhikode Local News about Valayam panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X