താമരശേരി ചുരത്തിൽ നിയന്ത്രണം തുടരും: വിവാഹവും വിനോദവുമൊക്കെ വഴിതിരിഞ്ഞു പോകണം
കോഴിക്കോട്: താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം കർശനമായി തുടരുമെന്ന് ജില്ലാ കളക്ടർ യു വി ജോസ്. ടൂറിസ്റ്റ് ഹെവി വാഹനങ്ങൾ ചുരം വഴി കടന്നു പോകുന്നതിന് അടിവാരത്തും വൈത്തിരിയിലും എത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
വലിയ വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നിലമ്പൂർ - നാടുകാണി ചുരം വഴിയോ വയനാട്ടിലേക്കും തിരിച്ചും പോകേണ്ടതാണ്. എന്നാൽ കെ എസ് ആർ ടി സി ബസുകൾ ഉൾപ്പടെ ദൈനംദിന റൂട്ട് പെർമിറ്റുള്ള യാത്രാ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി താമരശേരി ചുരം റൂട്ടിൽ സർവീസ് നടത്താവുന്നതാണെന്നും കളക്ടർ അറിയിച്ചു.

കല്യാണ ആവശ്യങ്ങൾക്കും വിനോദയാത്രയ്ക്കും മറ്റുമായി താമരശേരി ചുരത്തിലേക്ക് വരുന്ന ഹെവി വാഹനങ്ങളുടെ ഗതാഗത നിരോധനം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.












Click it and Unblock the Notifications