Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകട ഭീഷണിയായി തണൽമരം; മുറിച്ചു മാറ്റാൻ നടപടിയില്ല... വാഹനങ്ങളും കാൽനടയാത്രക്കാരും രക്ഷപ്പെടുന്നത് തലനാരിഴക്ക്!!

വടകര: ചോറോട് ഗെയ്റ്റ് - മലോൽമുക്ക് - ഓർക്കാട്ടേരി റോഡിൽ രാമത്ത് ക്ഷേത്രത്തിന് സമീപം ട്രാൻസ്ഫോർമറിനും വൈദ്യുതി ലൈനുകൾക്കുംവീടിനും ഭീഷണിയായ് റോഡരുകികിൽ തണൽമരം വളർന്ന് പന്തലിച്ചു നിൽക്കുന്നത് ബുദ്ധിമുട്ടാകുന്നു. കാറ്റടിക്കുമ്പോൾ കൊമ്പുകൾ പൊട്ടി ലൈനിൽ വീഴുന്നത് പതിവാണ്. പല ഘട്ടങ്ങളിലും തലനാരിഴക്കാണ് വാഹനങ്ങളും കാൽനടയാത്രക്കാരും രക്ഷപ്പെടുന്നത്.

മരത്തിന്റെ തൊട്ട് താഴെ അഞ്ച് മീറ്റർ അകലത്തിൽ ട്രാൻസ്ഫോർമറും ഉണ്ട്.ഇതിൻമേൽ മരം വീഴാനാണ് സാധ്യത. ഹൈടെൻഷനടക്കം രണ്ട് തരത്തിലുള്ള വൈദ്യുതി ലൈനുകൾ മരത്തിന്റെ തൊട്ടുതാ താഴെ കൂടിയാണ് കടന്നു പോവുന്നത് ഇത് വീണാൽ നിരവധി ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്ഫോർമറും പാടെ തകർന്നു പോകും ദിവസങ്ങളോളം വേണ്ടിവരും വൈദ്യുതി പുനസ്ഥാപിക്കുവാൻ.

Tree

റോഡിൽ വാഹന ഗതാഗതവും മുടങ്ങും. പരിസരത്തെ വീടുകൾക്കും അപകട ഭീഷണിയുയർത്തുകയാണ്. മരം മുറിച്ചു മാറ്റണമെന്നും അപ കട ഭീഷണി ഉണ്ടെന്നും വടകര തഹസീൽദാരെയും. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെയും അറിയിച്ചെങ്കിലും പരിസരത്തെ വീട്ടുകാർക്ക് അപകട മുന്നറിയിപ്പും സ്വന്തം ചെലവിൽ മുറിച്ചു മാറ്റാനും കത്തെഴുതി കളിക്കുകയാണ് തഹസീൽദാർ ഇത് വിലപിടിപ്പുള്ള മരമാണെങ്കിൽ മുറിച്ചു മാറ്റാൻ പരിസരവാസികളെ ചുമതലപ്പെടുത്തുമോ? എന്നാണ് നാട്ടുകാർ ചോദിക്കുന്നത്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+