കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് യുവമോർച്ച മാർച്ചിൽ അക്രമം: ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരുക്ക്, ജലപീരങ്കി പ്രയോഗം!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കോഴിക്കോട് യുവമോർച്ച മാർച്ചിൽ അക്രമം | Oneindia Malayalam

കോഴിക്കോട്: കമ്മിഷണർ ഓഫിസിലേക്ക് യുവമോര്‍ച്ച നടത്തിയ മാർച്ച് ജലപീരങ്കിയിലും ലാത്തിച്ചാർജിലും കലാശിച്ചു. ലാത്തിച്ചാർജിൽ ജില്ലാ പ്രസിഡന്റടക്കം 11 പേര്‍ക്ക് പരുക്കേറ്റു. ശ്യാമപ്രസാദ്, അഭിമന്യൂ കൊലക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കുക, പോപ്പുലര്‍ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് സംഘടനകള്‍ നിരോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാ ഓഫീസിലേക്ക് നടന്ന മാര്‍ച്ചിന് നേരെയാണ് പോലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചത്.

മുതലക്കുളത്തുനിന്നും ആരംഭിച്ച പ്രകടനം കമ്മീഷണര്‍ ഓഫീസ് പരിസരത്ത് എത്തിയതോടെ പ്രവർത്തകർ പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. പൊലീസ് സംയമനം പാലിച്ചെങ്കിലും നിയന്ത്രണാധീതമായതിനെ തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞ് പോകാതെ പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പ്രതിഷേധ മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സർക്കാരും പൊലീസും തീവ്രവാദികൾക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

yuvamorchamarcha

ഉദ്ഘാടനശേഷം പ്രവര്‍ത്തകർ വീണ്ടും ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെയാണ് ലാത്തിച്ചാർജ് ആരംഭിച്ചത്. പരിക്കേറ്റവരെ ഗവ. ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ. സാലു, സംസ്ഥാന സമിതി അംഗം ടി. റിനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് എം.സി. അനീഷ്, സേവാസെല്‍ കണ്‍വീനര്‍ എം. രഞ്ജിത്ത്, കെ. മനോജ്, കെ.എം. ഷൈവിന്‍, വി.എം. ശൈലേഷ്, എം.പി. ഗോകുല്‍ പ്രസാദ്, എം.പി. രജിത്ത് എന്നിവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു പ്രതിഷേധിച്ചു. ഭീകരവാദികളെ വിഹരിക്കാന്‍ സഹായിക്കുന്ന സംസ്ഥാന ഭരണകൂടവും പോലീസും യുവമോര്‍ച്ച പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Kozhikode
English summary
Kozhikode Local News violence in yuvamorcha march.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X