ഹെൽപ്പ് ലൈനിൽ വന്ന കോളുകളിൽ അധികവും വൊളന്റിയറവാൻ സന്നദ്ധത അറിയിച്ച്; തെരഞ്ഞെടുത്തത് 2000 പേരെ
കോഴിക്കോട്: പ്രളയ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനും ജനങ്ങൾക്ക് ഇനി വേണ്ട സഹായം സമാഹരിക്കാനും 24x7 ഹെൽപ്പ്ലൈൻ. വളണ്ടിയേഴ്സിന്റെ ഏകോപനം, ശുചീകരണം, കുടിവെള്ളം, വൈദ്യുതി, ഇലക്ട്രോണിക്, ഇലക്ട്രിക്ക് ഉപകരണങ്ങളുടെ പരിശോധനയും പ്രാഥമിക റിപ്പയറും, ആരോഗ്യം, കൃഷി മൃഗപരിപാലന രംഗത്തെ നഷ്ടത്തിന് ചെയ്യേണ്ട മാർഗനിർദേശങ്ങൾ, രേഖകൾ വീണ്ടെടുക്കൽ, റവന്യൂ വകുപ്പുമായി ബന്ധപ്പെട് നൽകുന്ന സേവനങ്ങൾ, വീടിന്റെ ബലക്ഷയ പരിശോധന, ഇഴജന്തുക്കൾ വന്നാൽ വനം വകുപ്പിൽ അറിയിക്കേണ്ട നമ്പർ തുടങ്ങിയ 12 മേഖലകൾ സംബന്ധിച്ചാണ് ഹെൽപ്പ് ലൈൻ വിവരങ്ങൾ നൽകുന്നത്.
ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നതിനും തുടർപ്രവർത്തനം എന്ന നിലയിൽ ബന്ധപ്പെട്ടവർക്ക് കൈമാറി സേവനം ഉറപ്പാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഹെൽപ്പ് ലൈൻ പ്രവർത്തിക്കുന്നത്. ഐ.ടി മിഷൻ, അക്ഷയ, ശുചിത്വമിഷൻ എന്നിവരുടെ സഹകരണത്തോടെ, ഹരിതകേരളം ജില്ലാ മിഷനാണ് ജില്ലാ ഭരണകൂടത്തിന് വേണ്ടി ഈ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.

ശുചിത്വ സാക്ഷരത കോർഡിനേറ്റർ യു .പി. ഏകനാഥൻ, ഹരിത കേരളം ജില്ലാ കോർഡിനേറ്റർ പി. പ്രകാശ് എന്നിവർ ഹെൽപ്പ്ലൈൻ സെന്റർ ഏകോപിപ്പിക്കുന്നു. വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരും സെന്ററിൽ 24 മണിക്കൂറും 3 ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നു. ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ സി. കബനിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് കോർഡിനേറ്റർ കെ. കുഞ്ഞിരാമൻ, പ്രോഗ്രാം ഓഫീസർ കൃപ വാരിയർ, റിസോഴ്സ് പേഴ്സൻ എ.രാജേഷ്, എനർജി മാനേജ്മെന്റ് സെന്റർ കോർഡിനേറ്റർ ഡോ. എൻ സിജേഷ്, ഗ്രീൻ എൻവയോൺ സന്നദ്ധ സംഘടനയുടെ പി. പ്രമോദ് എന്നിവർ ഇവർക്ക് പിന്തുണയുമായുണ്ട്.
ഓഗസ്റ്റ് 21 ന് തുടങ്ങിയ കേന്ദ്രത്തിൽ ഇതിനകം 600 ഓളം വിളികൾ എത്തി. ഇതിൽ 291 കോളുകൾ വളണ്ടിയർ ആകാൻ താല്പര്യപ്പെട്ട ഗ്രൂപ്പുകളും വ്യക്തികളുമായിരുന്നു. ഇത് വഴി രണ്ടായിരത്തിൽ അധികം വളണ്ടിയേഴ്സിനെ ശുചീകരണ പ്രവർത്തനത്തിന് വിന്യസിക്കാനായി. കോഴിക്കോട് കോർപ്പറേഷൻ നടത്തിയ പൊതു സ്ഥലങ്ങളുടെ ശുചീകരണത്തിന് മുന്നോടിയായി ടാഗോർ സെന്റിനറി ഹാളിൽ ആഗസ്റ്റ് 20 ന് ചേർന്ന യോഗത്തിൽ രജിസ്റ്റർ ചെയ്ത ഗ്രൂപ്പുകളെയും വ്യക്തികളെയും കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ എസ്സ് ഗോപകുമാറും കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരുമായി ഏകോപിച്ച് 1600 ൽ അധികം വളണ്ടിയേഴ്സിനെ നൽകി.
പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾക്കും അറിയിപ്പുകൾ നൽകുന്നതിനുമായി Arm of Joy എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. 111 വിളികൾ വിവിധ സേവനങ്ങൾ, റിപ്പയർ ആവശ്യപ്പെട്ടു കൊണ്ട് വന്നു. അവയിൽ 105 എണ്ണവും ബന്ധപ്പെട്ട വകുപ്പ്, സംഘടനകളുമായി ഏകോപിച്ച് പരിഹരിക്കാനായി. ഇതിൽ 54 വിളികൾ ഇലക്ട്രിക് ഇലക്ട്രോണിക്സ് സാധനങ്ങൾ റിപ്പയറിന് വേണ്ടിയായിരുന്നു. ഹെൽപ്പ്ലൈൻ നമ്പറുകൾ 0495 2378810.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications