യുവതി 50 അടി താഴ്ചയിലുള്ള കിണറിൽ വീണു; ഫർഫോർസ് രക്ഷയ്ക്കെത്തി, ജീവൻ രക്ഷിച്ചു
വടകര: വള്യാട്ട് കിണറ്റില്‍ വീണ യുവതിയെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. തിരുവള്ളൂര്‍ പഞ്ചായത്തിലെ വള്ള്യാട്ട് 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ യുവതിയെ രക്ഷപ്പെടുത്തിയത്. കൊയിലോത്ത് പൊക്കന്‍ മകള്‍ അജിത (30) ആണ് നാദാപുരം ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്.
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. പൊക്കന്റെ വീടിന് സമീപത്തെ ആലക്കാട്ട് നബീസയുടെ പറമ്പിലെ കിണറ്റിലാണ് അജിത അപകടത്തില്‍ പെട്ടത്. 30 അടിയോളം താ്‌ഴ്ചയുള്ള കിണറ്റില്‍ വീണ അജിതയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കിണറ്റിലേക്ക് കയര്‍ എറിഞ്ഞ് കൊടുക്കുകയായിരുന്നു.

കയറി തൂങ്ങി കിടക്കുകയായിരുന്ന അജിതയെ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ കെ പി ശ്രീജില്‍, കെ ബിജു എന്നിവര്‍ കിണറ്റില്‍ ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ചേലാക്കാട് സ്റ്റേഷന്‍ ഓഫീസര്‍ വാസന്ത്, ലീഡിംഗ് ഫയര്‍മാന്‍മാരായ ഇ വി രാമദാസന്‍, സനല്‍, ഫയര്‍മാന്‍മാരായ ലികേഷ്, എ കെ ഷിജില്‍ ചന്ദ്രന്‍, നിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications