കടയുടെ ഉടമസ്ഥാവകാശ പ്രശ്നം; പേരാമ്പ്ര പഞ്ചായത്ത് ഓഫീസില്‍ സ്ത്രീയുടെ കുത്തിയിരുപ്പ് സമരം
പേരാമ്പ്ര : കടയുടെ ഉടമസ്ഥാവകാശ പ്രശ്നത്തിന്റെ പേരിൽ പേരാമ്പ്ര പഞ്ചായത്ത് ഓഫീസില്‍ സ്ത്രീയുടെ കുത്തിയിരുപ്പ് സമരം. പേരാമ്പ്ര സ്വദേശിയായ അജിതയാണ് പ്രസിഡന്റിന്റെ മുറിക്ക് മുന്നില്‍ സമരം നടത്തിയത്. അജിതയുടെയും വിവാഹ മോചിതനായ ഭര്‍ത്താവിന്റെയും പേരിലുള്ള പേരാമ്പ്ര ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്സിലെ കടമുറിയുമായി ബന്ധപ്പെട്ട പ്രശ്നമാണ് സമരത്തില്‍ ഉന്നയിച്ചത്.
കടമുറി ഇവരുടെ പേരില്‍ കരാര്‍ പുതുക്കി നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. ബുധനാഴ്ച വൈകീട്ടായിരുന്നു സമരം. അജിത ലേലത്തില്‍ എടുത്ത കടമുറിയാണിതെന്നും എന്നാല്‍ പിന്നീട് രണ്ട് പേരുടെ പേരിലായി പഞ്ചായത്തില്‍ നിന്ന് മാറ്റിയതാണെന്നുമായിരുന്നു ഇവരുടെ ആരോപണം. അടുത്തിടെ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയതാണ് അജിത.

അജിതയുടേയും വിവാഹ മോചിതനായ ഭര്‍ത്താവിന്റേയും പേരിലാണ് കടയുടെ എഗ്രിമെന്റെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്. ഇവര്‍ രണ്ട് പേരും ഒരുമിച്ച് അപേക്ഷിച്ചാലേ കരാര്‍ പുതുക്കി നല്‍കാനാകൂവെന്ന നിലപാടണ് പഞ്ചായത്ത് സ്വീകരിച്ചത്. എന്നാല്‍ തനിക്ക് തന്റേ പേരില്‍ മാത്രം കരാര്‍ പുതുക്കി നല്‍കണമെന്നായിരുന്നു അജിതയുടെ ആവശ്യം. ഓഫീസ് സമയം കഴിഞ്ഞിട്ടും സമരം തുടര്‍ന്നതോടെ പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ അറിയിച്ചു. പോലീസ് എത്തിയാണ് ഓഫീസില്‍ നിന്ന് സ്ത്രീയെ മാറ്റിയത്.












Click it and Unblock the Notifications