സ്‌കൂളില്‍ നിര്‍ബന്ധിത പാദപൂജ; നടപടി വേണമെന്ന് യൂത്ത്‌ലീഗ്
കോഴിക്കോട്: തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിത പാദപൂജ നടത്തിച്ചതായ വാര്‍ത്ത സംബന്ധിച്ച് അന്വേഷിച്ച് ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ്. ഈയാവശ്യം ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 1262 കുട്ടികള്‍ പഠിക്കുന്ന പ്രസ്തുത സ്‌കൂളില്‍ ഗുരുപൂര്‍ണ്ണിമ എന്ന പേരില്‍ ഓരോ ക്ലാസ്സിലുമായി പാദപൂജ നടത്തിയത്. ക്ലാസ്സില്‍ അധ്യാപകരുടെ അടുത്തെത്തി വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ പാദങ്ങള്‍ പൂജിക്കുന്ന ചിത്രങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

സ്‌കൂളുകളില്‍ മാനേജ്‌മെന്റിന്റെയോ അധ്യാപകരുടെയോ മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും അത്തരം വിശ്വാസങ്ങള്‍ പുലര്‍ത്താത്തവരുടെയോ മറ്റ് മതത്തില്‍പ്പെട്ടവരുടെയോ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടന വിരുദ്ധവും വ്യക്തി സ്വാതന്ത്രൃത്തിന് മേലുള്ള കടന്ന് കയറ്റവുമാണെ്ന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
സംസ്ഥാനത്തെ പല സ്‌കൂള്‍ മാനേജ്‌മെന്റുകളും യൂണിഫോമിന്റെ പേര് പറഞ്ഞ് 'മഫ്ത' ധരിക്കുന്നതില്‍ നിന്നും മുസ്‌ലിം പെണ്‍കുട്ടികളെ വിലക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അധ്യാപകരുടെ അപ്രീതിക്ക് കാരണമാകുമോയെന്ന് ഭയന്നിട്ടാണ് പലരും പരാതി പുറത്ത് പറയാന്‍ തയ്യാറാകത്ത്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അവരുടെ വിശ്വാസങ്ങള്‍ പുലര്‍ത്തിക്കൊണ്ട് തന്നെ ഇടകലര്‍ന്ന് പഠിക്കുന്ന സ്ഥാപനമാണ് വിദ്യാലയങ്ങള്‍.
കേരളത്തിന്റെ സൗഹാര്‍ദ്ദാന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ അത്തരം വിദ്യാലയങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നിരിക്കെ പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി സ്‌കൂളുകളെ മാറ്റാനുള്ള ചില മാനേജ്‌മെന്റുകളുടെ നീക്കത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ നോക്കിക്കാണം. ഇക്കാര്യത്തില്‍ വിദ്യാലയങ്ങള്‍ക്ക് ഒരു പൊതുനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications