കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: വിഭവ സമാഹരണം തുടരാന്‍ യൂത്ത് ലീഗിന്റെ ആഹ്വാനം, കാലവര്‍ഷക്കെടുതി തുടരുന്നു!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മഴക്കെടുതി മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കര്‍മ്മ നിരതരാവണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആഹ്വാനം ചെയ്തു. ശാഖാ തലങ്ങളില്‍ വിഭവ സമാഹരണം നടത്തി ക്യാംപുകളിലും വീടുകളിലും എത്തിച്ചു കൊടുക്കണം.


ഗൃഹോപകരണങ്ങള്‍, ബെഡ്, നോട്ട് ബുക്ക്, പെന്‍ തുടങ്ങിയ സ്‌കൂള്‍ സാമഗ്രികള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവയാണ് ശേഖരിക്കേണ്ടത്. നിയോജക മണ്ഡലം കമ്മിറ്റികള്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഇത് എത്തിച്ചു കൊടുക്കാന്‍ നേതൃത്വം നല്‍കണം. വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തണം. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി നടത്താന്‍ തീരുമാനിച്ചിരുന്ന യൂണിറ്റി ഡേ മാറ്റി വെച്ചതായും നേതാക്കള്‍ അറിയിച്ചു.

floodinkozhikkode

38 പേരുടെ മരണത്തിനും 8000 കോടി രൂപയിലധികം നാശനഷ്ടങ്ങളും ഉണ്ടായ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രാഥമികമായി 100 കോടി അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തികച്ചും അപര്യാപ്തവും കേരളത്തെ അപമാനിക്കുന്നതിന് തുല്ല്യവുമാണ്.

പ്രളയ ബാധ്യതര്‍ക്ക് അടിയന്തിര സഹായമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഖ്യ നാമമാത്രവും പ്രാഥമിക സാഹചര്യങ്ങള്‍ക്കു പോലും മതിയാകാത്തതുമാണ്. ദുരിത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി പോകാതിരിക്കാനും വീടും മറ്റ് സ്വത്തുക്കളും നഷ്ടപ്പെട്ട കൃത്യമായ രേഖകള്‍ ഇല്ലാത്ത ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും സര്‍ക്കാര്‍ വേണ്ട മുന്‍കരുതലുകളെടുക്കണം.

മുന്നൊരുക്കവും മുന്നറിയിപ്പുമില്ലാതെ ബാണസുര ഡാം തുറന്ന് വിട്ടതാണ് വയനാട് ജില്ലയിലെ പടിഞ്ഞാറെ തറ, വെള്ളിമുണ്ട, കോട്ടത്തറ, പനമരം, തരിയോട് പ്രദേശങ്ങളിലെ ദുരന്തത്തിന് മുഖ്യ കാരണമായത് ലാഘവത്തോടും നിരുത്തരവാദിത്വപരമായും പ്രവര്‍ത്തിച്ച ഉദ്ദ്യോഗസ്ഥരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.

Kozhikode
English summary
Kozhikode Local News about youth league.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X